70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

OCTOBER 8, 2024, 6:28 PM

70-ാമത് ദേശീയ പുരസ്കാരങ്ങള്‍ ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്തു. രാഷ്‌ട്രപതി ദ്രൗപതി മുർമുവില്‍ നിന്ന് ജേതാക്കള്‍ അവാർഡുകള്‍ ഏറ്റുവാങ്ങി. സംവിധായകരായ കരണ്‍ ജോഹർ, അയൻ മുഖർജി,സൂരജ് ബർജാത്യ അഭിനേതാക്കളായ മിഥുൻ ചക്രബർത്തി, നീന ഗുപ്ത, ഋഷഭ് ഷെട്ടി എന്നിവർ ദേശീയഗാനം ആലപിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഓരോ ഭാഷകളിലെയും മികച്ച ചിത്രങ്ങളുടെ ചെറിയാെരു വിവരണത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടി മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മലയാള സിനിമ ആട്ടത്തിന്റെ സംവിധായകനും സ്വീകരിച്ചു. മാനസി പരേഖും നിത്യമേനനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. എ.ആർ റഹ്മാൻ മികച്ച സംഗീത സംവിധായകനുള്ള അവാർഡും സ്വീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam