ഹരിയാനയിലെ വിജയം; നരേന്ദ്ര മോദി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും

OCTOBER 8, 2024, 2:17 PM

ന്യൂഡല്‍ഹി: ഹരിയാനയിലെ ഹാട്രിക്ക് ജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും.

വൈകുന്നേരം ഏഴിന് ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി എത്തി വിജയാഘോഷത്തില്‍ പങ്കെടുക്കും.90 അംഗ നിയമസഭയില്‍ ബിജെപി 51 സീറ്റിലും കോണ്‍ഗ്രസ് 34 സീറ്റിലും മറ്റുള്ളവർ അഞ്ചു സീറ്റിലും ലീഡു ചെയ്യുകയാണ്.

വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറില്‍ ബഹുദൂരം മുന്നിലായിരുന്ന കോണ്‍ഗ്രസ് പിന്നീട് ചീട്ടു കൊട്ടാരം പോലെ തകരുകയായിരുന്നു.

vachakam
vachakam
vachakam

കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി മുന്നേറ്റം തുടരുന്നതിനിടെ ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തരയോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ വിളിച്ചു. പാർട്ടി ആസ്ഥാനത്തു ചേരുന്ന യോഗത്തില്‍ സർക്കാരിന്‍റെ ഭാവി പരിപാടികള്‍ ചർച്ച ചെയ്യും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam