ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഏക മലയാളിയായി എം.എ യൂസഫലി; ആസ്തി 6.45 ബില്യണ്‍ ഡോളര്‍

OCTOBER 8, 2024, 6:25 AM

ദുബായ്: ബ്ലൂംബെര്‍ഗ് അതിസമ്പന്നരുടെ പട്ടികയില്‍ ഏക മലയാളിയായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. 6.45 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 487 ആം സ്ഥാനത്താണ് യൂസഫലി. അതിസമ്പന്നരായ 500 പേരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുളള 12 വ്യവസായികളാണുളളത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനിയാണ്.

41 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ 37-ാംമതും ടാറ്റാ സണ്‍സ് മേധാവിമാരില്‍ ഒരാളായ ഷാപൂര്‍ മിസ്ത്രി 38-ാം സ്ഥാനവും നേടി. ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സവിത്രി ജിന്‍ഡാലാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിത. 35.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സാവിത്രി ജിന്‍ഡാല്‍ 49 ാം സ്ഥാനത്താണ്.

31 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപകന്‍ ദിലീപ് ഷാംഗ്വി 61-ാം സ്ഥാനത്തുണ്ട്. വിപ്രോ സ്ഥാപകന്‍ അസീം പ്രേംജി (29.4 ബില്യണ്‍ ഡോളര്‍), ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ (25.5 ബില്യണ്‍ ഡോളര്‍), ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ള (22.9 ബില്യണ്‍ ഡോളര്‍), അവന്യൂ സൂപ്പര്‍മാര്‍ക്കറ്റ്സ് മേധാവി രാധാകൃഷ്ണന്‍ ധമാനി (22.2 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാല് പേരാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് പേരും സൗദിയില്‍ നിന്നാണ്. സൗദിയില്‍ നിന്നുളള അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് പട്ടികയിലെ അതിസമ്പന്നനായ അറബ് പൗരന്‍. 17.4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 123 ാം സ്ഥാനത്താണ് തലാല്‍. തൊട്ട് പിന്നില്‍ 11.7 ബില്യണ്‍ ഡോളറുമായി സുലൈമാന്‍ അല്‍ ഹബീബ്, 9.22 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുഹമ്മദ് അല്‍ അമൗദി എന്നിവരാണ് സൗദിയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചവര്‍.

യു.എ.ഇ.യില്‍ നിന്നൂള്ള അബ്ദുള്ള ബിന്‍ അല്‍ ഗുരൈറാണ് പട്ടികയിലെ പ്രമുഖനായ മറ്റൊരു ഗള്‍ഫ് വ്യവസായി. 9.28 ബില്യണ്‍ ഡോളറാണ് അല്‍ ഗുരൈറിന്റെ ആസ്തി. 298 സ്ഥാനത്താണ് ഇദ്ദേഹം. സ്പേസ് എക്സ്, ടെസ്ല, എക്സ് മേധാവി ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാമത്. 263 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസ്‌കിനുള്ളത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനത്തെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam