പ്രീതി സിന്റ സെന്റ് ലൂസിയ കിംഗ്‌സിന് കരീബിയൻ പ്രീമിയർ ലീഗ് കിരീടം

OCTOBER 8, 2024, 2:23 PM

ഐപിഎല്ലിൽ പതിനാറു വർഷമായിട്ടും ഇതുവരെ കിരീടം നേടാത്തതിന്റെ നിരാശ മാറ്റി പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള സെന്റ് ലൂസിയ കിംഗ്‌സിന് കരീബിയൻ പ്രീമിയർ ലീഗ് കിരീടം.

ഗയാന ആമസോൺ വാരിയേഴ്‌സിനെ തകർത്താണ് സെന്റ് ലൂസിയ ആദ്യ കരീബിയൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോൺ വാരിയേഴ്‌സിനെ 20 ഓവറിൽ 138 /8ൽ ഒതുക്കിയ ഫാഫ് ഡൂപ്ലെസിയുടെ നേതൃത്വത്തിലിറങ്ങിയ സെന്റ് ലൂസിയ കിംഗ്‌സ് 18.1 ഓവറിൽ വിജയലക്ഷ്യം അടിച്ചെടുത്തു.

11 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സെന്റ് ലൂസിയ കരീബിയൻ പ്രീമിയർ ലീഗിൽ കിരീടം നേടുന്നത്. കരീബിയൻ പ്രീമിയർ ലീഗിൽ കിരീടം നേടാത്ത ഒരേയൊരു ടീമെന്ന ചീത്തപ്പേരും ഇതോടെ സെന്റ് ലൂസിയ മായ്ച്ചു കളഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്രീതി സിന്റയുടെ സഹ ഉടമസ്ഥതയിലുള്ള പഞ്ചാബ് കിംഗ്‌സിന് ഇതുവരെ കിരീടം നേടാനായിട്ടില്ല. 2014ൽ റണ്ണേഴ്‌സ് അപ്പായത് ഒഴിച്ചാൽ പിന്നീട് പ്ലേ ഓഫിലേക്കു പോലും യോഗ്യത നേടാൻ പഞ്ചാബിന് കഴിഞ്ഞിരുന്നില്ല.

vachakam
vachakam
vachakam

കിരീടം ഏറ്റുവാങ്ങിയശേഷം ക്യാപ്ടൻ ഫാഫ് ഡൂപ്ലെസി ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമയെ അനുകരിച്ച് നടത്തിയ വിജയാഘോഷവും ആരാധകർക്കിടയിൽ വൈറലായി. ടി20 ലോകകപ്പ് നേടിയശേഷം രോഹിത് കിരീടവുമായി നടത്തിയ പൂച്ച നടത്തത്തെ അനുകരിച്ചാണ് ഫാഫ് ഡൂപ്ലെസി കിരീടനേട്ടം ആഘോഷിച്ചത്. 2022ലെ ഫുട്‌ബോൾ ലോകകപ്പ് കിരീടം നേടിയശേഷം അർജന്റീന നായകൻ ലിയോണൽ മെസിയും സമാനമായ ആഘോഷം നടത്തിയിരുന്നു.

ഇന്നലെ നടന്ന കിരീടപ്പോരാട്ടത്തിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത നൂർ അഹമ്മദിന്റെ പ്രകടനമാണ് ഗയാനയെ 138 റൺസിലൊതുക്കിയത്. 12 പന്തിൽ 25 റൺസെടുത്ത ഡ്വയിൻ പ്രിട്ടോറിയസായിരുന്നു ഗയാനയുടെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഡൂപ്ലെസി(21), റോസ്റ്റൺ ചേസ്(22 പന്തിൽ 39*), ആരോൺ ജോൺസ്(31 പന്തിലൽ 48*) എന്നിവരാണ് സെന്റ് ലൂസിയക്കായി തിളങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam