ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ പാകിസ്താന് മികച്ച സ്‌കോർ

OCTOBER 8, 2024, 2:03 PM

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ കൂറ്റൻ സ്‌കോറിലേക്ക് നീങ്ങുന്നു. ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോൾ പാകിസ്ഥാൻ നാലുവിക്കറ്റ് നഷ്ടത്തിൽ 328 റൺസ് എന്ന നിലയിലാണ്.

35 റൺസോടെ സൗദ് ഷക്കീലും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാൻ നസീം ഷായും ക്രീസിൽ.

ക്യാപ്ടൻ ഷാൻ മസൂദ് (151) ഓപ്പണർ അബ്ദുള്ള ഷെഫീഖ് (102) എന്നിവരുടെ സെഞ്ചുറിയാണ് പാകിസ്താന് മികച്ച അടിത്തറ ഒരുക്കിയത്. സെഞ്ചുറി നേടിയതിന് പിന്നാലെ 184 പന്തിൽ 102 റൺസെടുത്ത അബ്ദുള്ള ഷഫീഖിനെ ഗസ് അറ്റ്കിൻസൺ പുറത്താക്കി. തൊട്ടു പിന്നാലെ 177 പന്തിൽ 151 റൺസടിച്ച ക്യാപ്ടൻ ഷാൻ മസൂദിനെ ജാക് ലീച്ച് പുറത്താക്കി.

vachakam
vachakam
vachakam

13 ഫോറും രണ്ട് സിക്‌സും അടക്കമാണ് ഷാൻ മസൂദ് 151 റൺസടിച്ചത്. ബാബർ അസം 30 റൺസ് നേടി. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിൻസൺ രണ്ടും ക്രിസ് വോക്‌സും ജാക് ലീച്ചും ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam