കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ഹാർദ്ദിക് പാണ്ഡ്യ

OCTOBER 8, 2024, 2:10 PM

ഗ്വാളിയോറിൽ ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്ലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് മറികടന്ന് ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. കൂടുതൽ അന്താരാഷ്ട്ര ടി20 മത്സരങ്ങൾ സിക്‌സോടെ പൂർത്തിയാക്കിയതിന്റെ റെക്കോർഡാണ് ഹാർദ്ദിക്കിന്റെ പേരിൽ നിലനിൽക്കുന്നത്.
മത്സരത്തിൽ ഹാർദ്ദിക് ഓൾറൗണ്ട് പ്രകടത്തിലായിരുന്നു ഇന്ത്യയ്ക്ക് മികച്ച ജയം സമ്മാനിച്ചത്.

ബൗളിങ്ങിൽ നാലോവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. തുടർന്ന് 128 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി 16 പന്തുകളിൽ പുറത്താവാതെ 39 റൺസും നേടി. രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതമായിരുന്നു ഇത്. അവസാനം സിക്‌സറിടിച്ച് സ്റ്റൈയിലിഷായാണ് ഹാർദ്ദിക് കളി ജയിപ്പിച്ചത്. ഇതുവരെ അഞ്ച് ടി20 മത്സരങ്ങളിലാണ് ഹാർദ്ദിക് സിക്‌സറടിച്ച് വിജയറൺ കുറിച്ചത്. നാലുതവണ നേടിയ കോഹ്ലിയുടെ റെക്കോർഡ് മറികടന്നു.

നാലുവിക്കറ്റ് നേട്ടത്തോടെ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന നാലാമത്തെ ഇന്ത്യക്കാരനാവാനും ഹാർദ്ദിക്കിന് കഴിഞ്ഞു. 87 വിക്കറ്റുകളാണ് സ്വന്തം പേരിൽ ചേർത്തത്. അർഷ്ദീപ് സിങ്ങിന് 86 വിക്കറ്റാണ്. 96 വിക്കറ്റുകളുമായി യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യക്കാരിൽ ഒന്നാമത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam