പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. സെമെന്യോ (24), ഒറെയ്‌ലി (30), ഹാലണ്ട് (39) എന്നിവരുടെ ഗോളുകളിലാണ് സിറ്റി വിജയം ഉറപ്പിച്ചത്.
ഫുൾഹാമിനെതിരായ വിജയത്തോടെ ആഴ്‌സണനലുമായുള്ള പോയിന്റ് വ്യത്യാസം വെറും മൂന്നായി കുറക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചു. 25 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി ആഴ്‌സണൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടുപിന്നിലാണ് സിറ്റി. ഫുൾഹാമിനെ തോൽപ്പിച്ചതോടെ 26 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
