പ്രീമിയർ ലീഗ്:ആഴ്‌സനലിനെ തോൽപ്പിച്ച് ബേൺമൗത്ത്

APRIL 13, 2026, 4:51 AM

ലണ്ടൻ: ഇംഗ്‌ളീഷ് പ്രിമിയർ ലീഗിൽ കിരീടപ്രതീക്ഷയുണർത്തുന്ന ആഴ്‌സനലിനെ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കി ബേൺമൗത്ത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 17-ാം മിനിട്ടിൽ ആഴ്‌സനൽ ആദ്യ ഗോളേറ്റുവാങ്ങിയിരുന്നു. എലെയ് ജൂനിയർ ക്രൗപ്പിയായിരുന്നു സ്‌കോറർ.

35-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ വിക്ടർ ഗ്യോക്കേഴ്‌സ് സമനില പിടിച്ചെങ്കിലും 74-ാം മിനിട്ടിലെ അലക്‌സ് സ്‌കോട്ടിന്റെ ഗോളിലൂടെ ബേൺമൗത്ത് വിജയിക്കുകയായിരുന്നു. 32 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള ആഴ്‌സനലാണ് ഇപ്പോഴും പോയിന്റ് പട്ടികയിൽ ഒന്നാമത്. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 30 മത്സരങ്ങളിൽ നിന്ന് 61 പോയിന്റാണുള്ളത്.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ലിവർപൂൾ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ഫുൾഹാമിനെ തോൽപ്പിച്ചു. 36-ാം മിനിട്ടിൽ റിയോ എൻഗുമോഹയും 40-ാം മിനിട്ടിൽ മുഹമ്മദ് സലായുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.

vachakam
vachakam
vachakam

32 മത്സരങ്ങളിൽ നിന്ന് 52 പോയിന്റുള്ള ലിവർപൂൾ അഞ്ചാം സ്ഥാനത്താണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam