നിഹാൽ മെനോർക്ക ചെസിൽ ചാമ്പ്യൻ

APRIL 14, 2026, 3:58 AM

മെനോർക്ക (സ്‌പെയിൻ): നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷിനെ രണ്ടുവട്ടം തോൽപ്പിച്ച് മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ മെനോർക്ക ഓപ്പൺ മാസ്റ്റേഴ്‌സ് ചെസ് കിരീടം ചൂടി. മൂന്നാം റൗണ്ടിലും എട്ടാം റൗണ്ടിലും നടന്ന മത്സരങ്ങളിൽ ലോക ചാമ്പ്യനെതിരെ ആധികാരിക വിജയമാണ് നിഹാൽ സരിൻ നേടിയത്. എട്ടാം റൗണ്ടിൽ വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിനെ 51 നീക്കങ്ങൾക്കൊടുവിൽ നിഹാൽ കീഴടക്കുകയായിരുന്നു.

പത്ത് റൗണ്ടുകൾ നീണ്ടുനിന്ന ടൂർണമെന്റിൽ ആറ് പോയിന്റോടെയാണ് നിഹാൽ ഒന്നാമതെത്തിയത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (4) നേടിയ താരവും നിഹാലാണ്. അവസാന റൗണ്ടിൽ റുസ്ലാൻ പൊനോമരിയോവിനെ സമനിലയിൽ തളച്ചതോടെയാണ് കിരീടം ഉറപ്പിച്ചത്. റുസ്ലാൻ പൊനോമരിയോവ്, ഹംഗറിയുടെ റിച്ചാർഡ് റാപ്പോർട്ട് എന്നിവർ 5.5 പോയിന്റുമായി രണ്ടാം സ്ഥാനം പങ്കിട്ടു. ഗുകേഷ് 4.5 പോയിന്റുമായി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഈ വിജയത്തോടെ ക്ലാസിക്കൽ ചെസ് റേറ്റിംഗിൽ 27-23 പോയിന്റിലെത്തിയ നിഹാൽ, കേരളത്തിൽ നിന്നുള്ള എക്കാലത്തെയും ഉയർന്ന റേറ്റിംഗുള്ള താരമെന്ന നേട്ടവും സ്വന്തമാക്കി. ഈ വർഷം ജനുവരിയിൽ വിശ്വനാഥൻ ആനന്ദിനെ പിന്നിലാക്കി ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപ്പിഡ് കിരീടവും നിഹാൽ നേടിയിരുന്നു. കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ ഗ്രാൻഡ് മാസ്റ്ററാണ് നിഹാൽ സരിൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam