ഇന്നലെ നടന്ന മത്സരത്തിൽ ജിറോണയോട് 1-1 സമനില വഴങ്ങിയതോടെ കിരീട പോരാട്ടത്തിൽ റയൽ വീണ്ടും പിന്നിലേക്ക് തള്ളപ്പെട്ടു. മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപെയ്ക്ക് പരിക്കേറ്റത് റയലിന് തിരിച്ചടിയായി. ജിറോണക്കെതിരെ സമനില വഴങ്ങിയതോടെ 31 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള റയലിന്റെ നില പരുങ്ങലിലാണ്. റയലിനേക്കാളും ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സലോണക്ക് 76 പോയിന്റ് ഉണ്ട്.
മത്സരത്തിനിടെ ജിറോണ പ്രതിരോധനിര താരം ബ്രസീലിയൻ വിറ്റോർ റെയ്‌സുമായി കൂട്ടിയിടിച്ചാണ് എംബാപെക്ക് പരിക്കേറ്റത്. റെയ്‌സിന്റെ കൈമുട്ടുകൊണ്ട് എംബപെയുടെ നെറ്റിയിൽ മുറിവുണ്ടായി. നെറ്റിപൊട്ടി ചോരവാർന്ന് ഗ്രൗണ്ടിൽ ഇരുന്നുപോയ താരത്തിന് മെഡിക്കൽ സംഘമെത്തി വൈദ്യസഹായം നൽകിയതിന് ശേഷമാണ് മത്സരം തുടങ്ങിയത്.
പരിക്ക് ഗുരുതരമല്ലെങ്കിലും വരുന്ന ഞായറാഴ്ച യുവേഫ ചാമ്പ്യൻസ് ലീഗിലെ നിർണായക മത്സരത്തിൽ എംബപെ കളിക്കുമോ എന്ന ആശങ്കയിലാണ് റയൽ ആരാധകർ. ജർമൻ ക്ലബ് ആയ ബയൺ മ്യൂണിക്കിനോട് ആദ്യപാദത്തിൽ 2-1ന്റെ തോൽവി വഴങ്ങിയിട്ടുണ്ട് അതിനാൽ തന്നെ രണ്ടാംപാദത്തിൽ രണ്ട് ഗോളെങ്കിലും ലീഡ് ചെയ്യുകയും വിജയിക്കുകയും വേണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
