ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ്

APRIL 12, 2026, 2:02 PM

ലക്‌നൗ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഏഴുവിക്കറ്റിന് ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ ചേസ് ചെയ്ത് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ലക്‌നൗ 164/8 എന്ന സ്‌കോറിൽ ഒതുങ്ങിപ്പോൾ ടൈറ്റാൻസ് 18.4 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു.

നായകൻ ശുഭ്മാൻ ഗില്ലും (40 പന്തുകളിൽ ആറുഫോറും ഒരു സിക്‌സുമടക്കം 56 റൺസ്) ജോസ് ബട്ട്‌ലറും (37 പന്തുകളിൽ 11 ഫോറടക്കം 60 റൺസ്) നേടിയ അർദ്ധസെഞ്ച്വറികളാണ് ടൈറ്റാൻസിന് ഈസി ചേസിംഗ് ജയം സമ്മാനിച്ചത്. നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ടൈറ്റാൻസ് പേസർ പ്രസിദ്ധ് കൃഷ്ണയാണ് പ്‌ളേയർ ഒഫ് ദ മാച്ച്.

ആദ്യ ബാറ്റിംഗിനിറങ്ങിയ ലക്‌നൗവിന് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ.രണ്ടാം ഓവറിൽതന്നെ മിച്ചൽ മാർഷിനെ (11) ഗില്ലിന്റെ കയ്യിലെത്തിച്ച് കാഗിസോ റബാദ ആദ്യ പ്രഹരമേൽപ്പിച്ചു. പകരമിറങ്ങിയ ക്യാപ്ടൻ റിഷഭ് പന്തിനെ (18) അഞ്ചാം ഓവറിൽ മുഹമ്മദ് സിറാജ് രാഹുൽ തെവാത്തിയയുടെ കയ്യിലേൽപ്പിച്ചു.

vachakam
vachakam
vachakam

ടോപ് സ്‌കോററായിരുന്ന എയ്ഡൻ മാർക്രമിനെ (30) ഏഴാം ഓവറിൽ വാഷിംഗ്ടൺ സുന്ദറിനെ ഏൽപ്പിച്ചാണ് പ്രസിദ്ധ് തുടങ്ങിയത്. ഒൻപതാം ഓവറിൽ ആയുഷ് ബദോനിയയും (9) 15ാം ഓവറിൽ നിക്കോളാസ് പുരാനേയും 19ാം ഓവറിൽ മുകുൾ ചൗധരിയേയും പുറത്താക്കി പ്രസിദ്ധ് മികച്ച സ്‌കോറിലേക്കെത്താനുള്ള ലക്‌നൗവിന്റെ ശ്രമങ്ങളെ വിഫലമാക്കി.

മറുപടിക്കിറങ്ങിയ ഗുജറാത്തിന് ആറാം ഓവറിന്റെ ആദ്യ പന്തിൽ സായ് സുദർശനെ(15) നഷ്ടമാകുമ്പോൾ ടീം സ്‌കോർ 45ലെത്തിയിരുന്നു. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒരുമിച്ച ഗില്ലും ബട്ട്‌ലറും കൂട്ടിച്ചേർത്ത 84 റൺസ് വിജയത്തിന് അടിത്തറയായി. 15ാം ഓവറിൽ ടീം സ്‌കോർ 129ൽ നിൽക്കവേ ഗില്ലും അടുത്ത ഓവറിൽ 136ലെത്തിപ്പോൾ ബട്ട്‌ലറും പുറത്തായെങ്കിലും വാഷിംഗ്ടൺ സുന്ദറും (21) രാഹുൽ തെവാത്തിയയും (10) ചേർന്ന് വിജയത്തിലെത്തിച്ചു.

നാലുമത്സരങ്ങളിൽ രണ്ടാം വിജയം നേടിയ ഗുജറാത്ത് നാലുപോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. നാലുപോയിന്റുള്ള ലക്‌നൗ അഞ്ചാമതായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam