ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടാനാകാതെ ആയുഷ് ഷെട്ടി

APRIL 13, 2026, 4:47 AM

നിംഗ്‌ബോ: 61 വർഷത്തിന് ശേഷം ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻപ്പിൽ സ്വർണം നേടുന്ന ഇന്ത്യക്കാരനാകാനുള്ള യുവതാരം ആയുഷ് ഷെട്ടിയുടെ സ്വപ്‌നം ഫൈനലിൽ പൊലിഞ്ഞു. ഇന്നലെ ചൈനയിൽ നടന്ന ഫൈനലിൽ നിലവിലെ ലോക ചാമ്പ്യനായ ചൈനീസ് താരം ഷി യു ക്വിയാണ് കലാശക്കളിയിൽ നേരിട്ടുള്ള ഗെയിമുകൾക്ക് ആയുഷിനെ കീഴടക്കിയത്. സ്‌കോർ: 21-12, 21-10.

വിസ്മയകരമായിരുന്നു ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആയുഷിന്റെ യാത്ര. ആദ്യ റൗണ്ടിൽ ചൈനയുടെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ലി ഷീ ഫെംഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചാണ് വരവറിയിച്ചത്. 21-13, 21-16 എന്ന സ്‌കോറിനായിരുന്നു ജയം. പ്രീ ക്വാർട്ടറിൽ ചൈനയുടെ ചി യു ജെന്നിനെ 21-16, 21-12ന് തോൽപ്പിച്ചു.

ക്വാർട്ടറിൽ ഇന്തോനേഷ്യയുടെ സൂപ്പർ താരം ജൊനാഥൻ ക്രിസ്റ്റിയെയാണ് ആയുഷ് മറികടന്നത്. സ്‌കോർ : 23-21, 21-17. സെമി ഫൈനലിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം റാങ്കുകാരനുമായ കുൻലാവുത്ത് വിദിത്ത് സരണിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ മറികടന്നാണ് ആയുഷ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. സ്‌കോർ : 10-21, 21-19, 21-17.

vachakam
vachakam
vachakam

ദിനേഷ് ഖന്നയാണ് ഇതുവരെ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സ്വർണം നേടിയ ഏക ഇന്ത്യൻ താരം. 1965ലായിരുന്നു ഖന്നയുടെ ചരിത്ര നേട്ടം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam