കരോൾട്ടൺ (ടെക്സസ്): അമേരിക്കയിലെ കാരൾട്ടൺ സിറ്റി കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ മലയാളി പൊതുപ്രവർത്തകൻ തോമസ് ചെള്ളേത്ത് മത്സരിക്കുന്നു. ഇന്ത്യൻ ക്രീക്ക് ഹോം ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്ന നിലയിലും വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിധ്യമായും ശ്രദ്ധേയനായ അദ്ദേഹം, നഗരത്തിന്റെ വിപുലമായ വികസന പദ്ധതികൾ മുൻനിർത്തിയാണ് ജനങ്ങളെ സമീപിക്കുന്നത്.
കേരളത്തിൽ കോളേജ് രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച തോമസ് ചെള്ളേത്ത്, ബോംബെയിൽ നിന്നും ഇലക്ട്രോണിക്സിൽ ഡിപ്ലോമയും ബഹ്റൈനിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും നേടി. ബഹ്റൈനിൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന അദ്ദേഹം 2004ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഷിക്കാഗോയിൽ താമസമാക്കിയ ശേഷം 2007ൽ ഡാളസിലെ കാരൾട്ടണിലേക്ക് മാറി.
ടാറ്റാ കൺസൾട്ടൻസി), ഇൻഫോസിസ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്. നിലവിൽ 'ടെക്സാൻ പ്രോ ബിൽഡേഴ്സ് എൽഎൽസി' എന്ന കൺസ്ട്രക്ഷൻ കമ്പനി നടത്തിവരുന്നു. അമേരിക്കൻ, സ്പാനിഷ്, ഇന്ത്യൻ വംശജരായ നിരവധി പേർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ട്രഷററായി സേവനമനുഷ്ഠിക്കുന്നു. ഡാലസ് സിറ്റി വൈഡ് ഫെല്ലോഷിപ്പ്: 70ഓളം സഭകളുടെ കൂട്ടായ്മയായ ഈ സംഘടനയുടെ ട്രസ്റ്റിയാണ് അദ്ദേഹം.
ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായ മൈ ഷീപ്പ് ഇന്റർനാഷണൽ എന്ന സംഘടനയുടെ ഡയറക്ടറായും പ്രവർത്തിക്കുന്നു.
മലയാളികൾക്ക് പുറമെ നോർത്ത് ഇന്ത്യൻ, സ്പാനിഷ് വംശജരുടെയും പിന്തുണ തനിക്കുണ്ടെന്ന് തോമസ് ചെള്ളേത്ത് അവകാശപ്പെടുന്നു. കാരൾട്ടണിലെ ജനവിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് നഗരത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
