ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച് ലിവർപൂൾ

OCTOBER 7, 2024, 2:22 PM

സെൽഹർസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസിനെ 1-0ന് തോൽപ്പിച്ച് ലിവർപൂൾ. ഡിയോഗോ ജോട്ടയുടെ ആദ്യ മിനുട്ടുകളിലെ ഗോളാണ് ലിവർപൂളിന് വിജയം നൽകിയത്. പോർച്ചുഗീസ് ഫോർവേഡ് ക്ലബ്ബിനായി തന്റെ 100-ാം സ്റ്റാർട്ട് ഗോളായിരുന്നു.
ഒമ്പതാം മിനിറ്റിൽ ലിവർപൂളിന്റെ അക്രമണത്തിന് ഫലം കണ്ടു.

കോസ്റ്റാസ് സിമിക്കാസ് കോഡി ഗാക്‌പോയ്ക്ക് ഇടത് വശത്ത് നൽകിയ പാസ് ഡച്ച് താരം ബോക്‌സിലേക്ക് കൃത്യമായ ഒരു ലോ ക്രോസ് നൽകി. ജോട്ട പന്ത് ഓടിയെടുത്ത് ട്രെവോ ചലോബയുടെ പുറകിലൂടെ വളരെ മനോഹരമായ ഒരു ഫിനിഷിംഗിലൂടെ ഗോൾ നേടി ലിവർപൂളിന് ലീഡ് നൽകി.

ആദ്യ മിനിട്ടിലെ ഗോൾ വഴങ്ങിയെങ്കിലും ക്രിസ്റ്റൽ പാലസ് സമനില നേടാനുള്ള അവസരങ്ങൾ ഒരുക്കിയെങ്കിലും ലിവർപൂളിന്റെ പ്രതിരോധം അതൊക്കെ തടഞ്ഞു. ജയത്തോടെ 7 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ലിവർപൂൾ പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാമത് നിൽക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam