സനത് ജയസൂര്യ ശ്രീലങ്കൻ ടീം സ്ഥിരം പരിശീലകൻ

OCTOBER 8, 2024, 10:01 AM

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ താത്കാലിക പരിശീലകനായി ടീമിനെ ചരിത്ര വിജയങ്ങളിലെത്തിച്ച ഇതിഹാസ താരം സനത്ത് ജയസൂര്യയെ സ്ഥിരപ്പെടുത്തി. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇന്നലെയാണ് ജയസൂര്യയെ ലങ്കൻ ടീമിന്റെ സ്ഥിരം പരിശീലകനാക്കിയത്.2026ലെ ട്വന്റി20 ലോകകപ്പ് വരെയാണ് കാലാവധി.

കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയുടെ ദയനീയ പ്രകടനത്തെ തുടർന്ന് ക്രിസ് സിൽവർവുഡ് സ്ഥനമൊഴിഞ്ഞ ഒഴിവിലാണ് ജൂണിൽ ജയസൂര്യയെ ടീമിന്റെ താത്കാലിക കോച്ചായി നിയമിച്ചത്. തുടർന്ന് ജയസൂര്യയുടെ ശിക്ഷണത്തിൽ 27 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് എതിരെ ദ്വിരാഷ്ട്ര ഏകദിന പരമ്പര സ്വന്തമാക്കിയ ശ്രീലങ്ക ഏറെ നാളുകൾക്ക് ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് ജയവും സ്വന്തമാക്കി.

തുടർന്ന് ന്യൂസിലൻഡിനെതിരെ അവരുടെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 2 -0ത്തിന്റെ ജയം ശ്രീലങ്ക ജയസൂര്യയുടെ ശിക്ഷണത്തിൽ സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതയും ലങ്കയ്ക്ക് മുന്നിൽ തുറന്നിരിക്കുകയാണ്. 55കാരനായ ജയസൂര്യ വിരമിച്ച ശേഷം ടീം സെലക്ടറുമായിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam