ഒമർ അബ്ദുള്ള ജമ്മു കശ്മീരിലെ അടുത്ത മുഖ്യമന്ത്രിയാകും

OCTOBER 8, 2024, 6:30 PM

നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ജമ്മു കശ്മീരിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് പിതാവും പാർട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള.

കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം മികച്ച വിജയമാണ് നേടിയത്.10 വർഷത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 90ൽ 47 സീറ്റുകളിലും ഇന്ത്യ മുന്നണിയാണ് ലീഡ് തുടരുന്നത്. അന്തിമ ഫലപ്രഖ്യാപനം വൈകിട്ടോടെയാണ് ഉണ്ടാവുക.

പാർട്ടിയുടെയും മുന്നണിയുടെയും അണികൾക്ക് നന്ദിയറിയിച്ച് കൊണ്ട് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഫാറൂഖ് അബ്ദുള്ള നിർണായക പ്രഖ്യാപനം നടത്തിയത്.

vachakam
vachakam
vachakam

നേരത്തെ 2009-15 കാലയളവിലും ഒമർ അബ്ദുള്ള ജമ്മു കശ്മീരിൻ്റെ മുഖ്യമന്ത്രിയായിരുന്നു. രാവിലെ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ച് കൊണ്ട് ഇന്നത്തെ ഫലം തനിക്ക് അനുകൂലമാകുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.

മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയെ നാല് സീറ്റുകളിൽ മാത്രമാണ് ലീഡ് നേടാനായത്. "കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് വ്യക്തിപരമായി എനിക്ക് നന്നായിരുന്നില്ല. ഇൻഷാ അല്ലാഹ്... ഇത്തവണ അത് മികച്ചതായിരിക്കും," ഒമർ അബ്ദുള്ള കുറിച്ചു. അതേസമയം, ഒമറാകും അടുത്ത മുഖ്യമന്ത്രിയെന്ന പിതാവിൻ്റെ പ്രഖ്യാപനത്തോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല..

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam