ജമ്മു-കാശ്മീര്‍, ഹരിയാന വോട്ടെണ്ണല്‍ ആരംഭിച്ചു; പ്രതീക്ഷയോടെ മുന്നണികള്‍

OCTOBER 8, 2024, 8:24 AM

ന്യൂഡല്‍ഹി: ഹരിയാന, ജമ്മു-കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലംകാത്ത് രാജ്യം. വോട്ടെണ്ണല്‍ ആരംഭിച്ചു. പന്ത്രണ്ടോടെ കൃത്യമായ ഫലസൂചന ലഭിക്കുമെന്നാണ് സൂചന.

90 സീറ്റ് വീതമുള്ള ഹരിയാനയിലും ജമ്മു-കാശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനുമാണ് എക്സിറ്റ് പോള്‍ സാധ്യത പ്രവചിച്ചിരിക്കുന്നത്. ബി.ജെ.പി ക്യാമ്പുകളും പ്രതീക്ഷയിലാണ്. ഹരിയാനയില്‍ ഇത്തവണയും സര്‍ക്കാര്‍ രൂപവല്‍കരിക്കുമെന്ന് മുഖ്യമന്ത്രി നയാബ് സിങ് സൈനി അവകാശപ്പെട്ടു.

അതേസമയം 49-55 സീറ്റ് ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജമ്മു-കാശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ച് പേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റനന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്.

ജമ്മു-കാശ്മീരില്‍ ഏറ്റവും ഒടുവില്‍ തിരഞ്ഞെടുപ്പ് നടന്നത് 2014 ലാണ്. അന്ന് പിഡിപി-ബിജെപി സഖ്യമായിരുന്നു സര്‍ക്കാര്‍ രൂപീകരിച്ചത്. ഹരിയാനയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. എന്നാല്‍ വിജയ പ്രതീക്ഷയില്‍ തന്നെയാണ് ബിജെപിയും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam