പത്തനംതിട്ട: ജയിൽ ഉദ്യോഗസ്ഥനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച മുൻ തടവുകാരൻ പിടിയിലായതായി റിപ്പോർട്ട്. പത്തനംതിട്ട റാന്നി സ്വദേശി ബിനു മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര സബ് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുൾ സത്താറിന്റെ കോന്നിയിലെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം റിമാൻഡ് തടവുകാരനായിരിക്കെ ജയിൽ മാറ്റിയതിലെ വിരോധത്തിലായിരുന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം സൂപ്രണ്ടിനെ തേടി വന്നത് എന്നാണ് ലഭിക്കുന്ന വിവരം. ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ ജാമ്യത്തിൽ വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്