ന്യൂഡൽഹി : രണ്ട് ഒളിമ്പിക്സുകളിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് ഇന്ത്യൻ അണ്ടർ 21 ഹോക്കി ടീമിന്റെ പരിശീലകസ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് ന്യൂഡൽഹിയിൽ ഹോക്കി ഇന്ത്യ ഓഫീസിലെത്തി ശ്രീ ചുമതല ഏറ്റെടുത്തത്. ബാംഗ്ളൂരിലായിരിക്കും ടീമിന്റെ പരിശീലക ക്യാമ്പ്. പാരീസ് ഒളിമ്പിക്സിന് ശേഷം വിരമിച്ച ശ്രീജേഷ് തനിക്ക് കോച്ചിംഗിൽ താത്പര്യമുണ്ടെന്ന് ഹോക്കി ഇന്ത്യയെ അറിയിച്ചിരുന്നു. രാഹുൽ ദ്രാവിഡിനെപ്പോലെ ജൂനിയർ ടീമിനെ പരിശീലിപ്പിച്ചശേഷം സീനിയർ ടീമിന്റെ കോച്ചാകാനാണ് തനിക്ക് താത്പര്യമെന്നും ശ്രീ പറഞ്ഞിരുന്നു. അതിനെത്തുടർന്നാണ് അണ്ടർ 21 ടീമിന്റെ കോച്ചായി നിയമനം നൽകിയത്. ഇന്ത്യൻ സീനിയർ ടീമിൽ തന്റെ അഭാവം നികത്താൻ തന്നേക്കാൾ മികച്ചവർ എത്തുമെന്ന പ്രത്യാശയും ശ്രീജേഷ് പങ്കുവച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്