ഭാഗ്യവാനോ? നിർഭാ​ഗ്യവാനോ? 20,000 രൂപ മുടക്കി വാങ്ങിയ 40 ഓണം ബംപർ ടിക്കറ്റുകൾ  കള്ളൻ കൊണ്ടു പോയി

OCTOBER 9, 2024, 7:49 AM

തൃശൂർ: തലയ്ക്കു മുകളിൽ 55 ലക്ഷത്തിന്റെ കടം. ലക്ഷങ്ങളുടെ കടബാധ്യത തീർക്കാൻ ഭാ​ഗ്യദേവത കനിഞ്ഞാലോ?. ഈയൊരു സ്വപ്നം മുന്നിൽ കണ്ടാണ് പുത്തൂർ പൗണ്ട് റോഡ് കരുവാൻ സ്വദേശി രമേഷ് കുമാർ ഓണം ബംബർ എടുത്തത്.

ഒന്നും രണ്ടുമല്ല, 20,000 രൂപ മുടക്കി  40 ഓണം ബംപർ ടിക്കറ്റുകളാണ് വാങ്ങിയത്. ഒരുമാസത്തെ ശമ്പളത്തിലേറെയും എടുത്താണ് ടിക്കറ്റ് വാങ്ങിയത്. 

എന്നാൽ രമേഷ് വാങ്ങിയ ടിക്കറ്റുകൾ എല്ലാം മോഷണം പോയി. ബന്ധുക്കളുമായി സ്വത്തു തർക്കമുള്ള രമേഷ് ഒറ്റയ്ക്കാണു താമസിക്കുന്നത്. ലോട്ടറിയടിച്ചാൽ കടം വീട്ടാമെന്ന പ്രതീക്ഷയിലാണു ടിക്കറ്റുകൾ വാങ്ങിയത്.

vachakam
vachakam
vachakam

 രമേഷിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബംപറിന്റെ നറുക്കെടുപ്പ് ഇന്നാണ്. മോഷ്ടിക്കപ്പെട്ട ടിക്കറ്റുകൾ കണ്ടുകിട്ടിയില്ലെങ്കിലോ എന്നു ഭയന്നു രമേഷ് കഴിഞ്ഞ ദിവസം 10 ടിക്കറ്റുകൾ കൂടി വാങ്ങി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam