ഏവരും കാത്തിരിക്കുന്ന അല്ലു അർജുന്റെ പാൻ ഇന്ത്യ ചിത്രമായ പുഷ്പ 2ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ ആദ്യ പകുതി പൂർത്തിയായി കഴിഞ്ഞിരിക്കുന്നുവെന്ന അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.’ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആൻഡ് പാക്ക്ഡ് വിത്ത് ഫയർ’ എന്ന തലക്കെട്ടോടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടു.
2021ൽ പുറത്തിറങ്ങിയ ‘പുഷ്പ’ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് അല്ലു അർജുന് മികച്ച നടനുള്ള പുറകാരം അടക്കം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
ചിത്രത്തിലെ ഗാനങ്ങളും ഡയലോഗുകളും നൃത്തച്ചുവടുകളുമെല്ലാം ഹിറ്റായിരുന്നു. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ മിന്നും പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യഭാഗത്തേക്കാള്‍ കിടിലൻ ദൃശ്യ വിസ്മയം ഒരുക്കാനാണ് അല്ലു അർജുൻ-സുകുമാർ ടീം ശ്രമിക്കുന്നത്.
ഡിസംബർ ആറിനാണ് ‘പുഷ്പ 2 ദി റൂൾ’ റിലീസ് ചെയ്യുന്നത്. ഒന്നാം ഭാഗത്തിന് സമാനമായി രണ്ടാം ഭാഗവും തിയേറ്ററുകളെ ഇളക്കി മറിക്കുമോ എന്ന ആകാംക്ഷയിലാണ് അല്ലു ആരാധകർ. കഥയിൽ ഇനി വരുന്ന ട്വിസ്റ്റുകൾക്കുള്ള കട്ട വെയിറ്റിങ്ങിലാണ് ഏവരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്