റിട്ടയർമെന്റ് കമ്മ്യൂണിറ്റി ഹോംസ്-ഇന്നിന്റെ ആവശ്യം: ഷിക്കാഗോ മലയാളി അസോസിയേഷൻ

OCTOBER 9, 2024, 10:17 AM

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും സംഗമവും മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള അസോസിയേഷൻ ഹാളിൽ വെച്ച് അതി ഗംഭീരമായി നടത്തപ്പെട്ടു. നിരവധി ആളുകൾ പങ്കെടുത്ത പ്രസ്തുത പരിപാടി മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ഉദ്ഘാടനം ചെയ്തു.

ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി ആധ്യക്ഷം വഹിച്ച യോഗത്തിൽ യു.കെ. മേയർ മലയാളിയായ ടോം ആദിത്യ, ചിരാഗ് ഷാ എന്നിവർ ആശംസകൾ അറിയിച്ചു. ഡെനാസ്റ്റി ഹോം കെയർ സെർവിസ്സ് ഡയറക്ടർ ചിരാഗ് ഷാ, റിട്ടയർമെന്റ്, മെഡിക്കൽ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട വിശദമായ ക്ലാസ് എടുക്കുകയും സദസ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.


vachakam
vachakam
vachakam

സമകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തിയ തച്ചങ്കരി, ഷിക്കാഗോ മലയാളി അസോസിയേഷൻ ചെയ്യുന്ന സേവനങ്ങളെ പ്രകീർത്തിച്ചതോടൊപ്പം ഇത് ഉത്തരോത്തരം ശക്തി പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. തുടർന്ന് ഭദ്ര ദീപം കൊളുത്തി അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് ആശംസകൾ അറിയിച്ച യുകെ മേയറും മലയാളിയുമായ ടോം ആദിത്യ, മുതിർന്നവരെ ആദരിക്കേണ്ടതിന്റെ സാംഗത്യവും പ്രധാന്യവും പങ്കു വെച്ചു. തന്റെ സുദീർഘമായ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിൽ മുതിർന്നവരുടെ സമൂഹവുമായി താൻ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതു ഏതെല്ലാം മേഖലകളിലാണെന്നും അത് തനിക്കു എങ്ങനെയെല്ലാം ഗുണം ചെയ്തുവെന്നും വിശദീകരിച്ചു.


vachakam
vachakam
vachakam

തുടർന്ന് വിഷയാവതരണം നടത്തിയ ബിജു മുണ്ടക്കൽ, ഷിക്കാഗോയിൽ ഒരു റിട്ടയർമെന്റ് കമ്മ്യൂണിറ്റി ഹോംസ് ആരംഭിക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് വിഷയാവതരണം നടത്തി. ഷിക്കാഗോയിലോ സമീപ പ്രദേശങ്ങളിലോ ഒരു മലയാളി റിട്ടയർമെന്റ് കമ്മ്യൂണിറ്റി എങ്ങനെ വികസിപ്പിക്കാൻ കഴിയും എന്നതിനെ സംബന്ധിച്ച് തുടർന്ന് നടന്ന ചർച്ചയിൽ, സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും ആവേശപൂർവം പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെയ്ക്കുകയും ചെയ്തു. ഈ നിർദ്ദേശം സമ്മേളനം തത്വത്തിൽ അംഗീകരിച്ചു.

മുൻ പ്രസിഡന്റുമാരായ പി.ഒ. ഫിലിപ്പ്, ബെന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, ജോൺസൻ കണ്ണൂക്കാടൻ തുടങ്ങിയവർ ഈ ആശയത്തെ പിൻതുണച്ച് സംസാരിച്ചു. ഇത് ഇന്നിന്റെ ആവശ്യമാണെന്നും ഇത് നടപ്പാക്കാൻ എല്ലാവരും കൂട്ടായി ശ്രമിക്കണമെന്നും സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ ഒരുപോലെ അഭിപ്രായപ്പെട്ടു. തുടർന്ന് സംസാരിച്ച തോമസ് മാത്യു, വിനു മാമൂട്ടിൽ, ജോയ് വാച്ചാച്ചിറ, ജേക്കബ് ചിറയത്ത്, ജോൺ ഏലക്കാട്ട്, ജോർജ് പണിക്കർ എന്നിവർ ഈ സംരംഭത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ നിർവ്വഹണം എന്നിവ സംബന്ധിച്ച് ഇനി നടക്കാൻ പോകുന്ന പൊതു യോഗത്തിൽ ചർച്ച ചെയ്യാൻ സമ്മേളനം തീരുമാനിച്ചു.


vachakam
vachakam
vachakam

ഡോ. സിബിൽ ഫിലിപ്പ് അവതാരകയായിരുന്ന പ്രസ്തുത സമ്മേളനത്തിന് ജോസ് മണക്കാട്ട്, വർഗീസ് തോമസ്, തോമസ് വിൻസെന്റ്, ആഗ്‌നെസ് മാത്യു, ഷൈനി ഹരിദാസ്, സജി തോമസ്, ജോഷി പൂവത്തുങ്കൽ എന്നിവർ നേതൃത്വം നൽകി. ആഗ്‌നെസ് മാത്യു ടോമിൻ ജെ. തച്ചങ്കരിയെ യോഗത്തിന് പരിചയപ്പെടുത്തി.

പ്രവാസി മലയാളി ലീഗൽ സർവിസ്സ് ഫോറം യു.എസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു മാപ്ലേറ്റ് ടോമിൻ തച്ചങ്കരിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ടോമിൻ തച്ചങ്കരി രചിച്ച് അദ്ദേഹം തന്നെ ഈണം പകർന്ന 'ദൈവസ്‌നേഹം വർണ്ണിച്ചീടാൻ 'എന്ന മനോഹര ഗാനം എല്ലാവരും ചേർന്ന് ആലപിച്ചത് വേറിട്ടൊരു അനുഭവമായി. മനോജ് അച്ചേട്ട് സ്വാഗതവും വർഗീസ് തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.

ബിജു മുണ്ടക്കൽ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam