മുഹമ്മദ് റിയാസിനെതിരെ അഴിമതി ആരോപണവുമായി അൻവർ

OCTOBER 9, 2024, 11:35 AM

കോഴിക്കോട്: മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ അഴിമതി ആരോപണവുമായി പി.വി അന്‍വര്‍ എംഎല്‍എ. തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിച്ചാൽ കാണാം അഴിമതികൾ. 

 ദേശീയപാത നിർമാണത്തിലും ബാർ ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നതിലും അഴിമതി നടക്കുകയാണെന്നും പി.വി അൻവർ ആരോപിച്ചു.  റിയാസ് എത്ര ബാർ ഹോട്ടലുകൾ അനുവദിച്ചു.

 മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റാർ പദവി കൊടുക്കുന്നു. റോഡ് മുഴുവൻ തകർന്നു. മന്ത്രിക്ക് സമയമില്ല. ദേശീയപാതയിൽ ഗഡ്ഗരി സന്തോഷപൂർവ്വം പണം അനുവദിക്കുന്നു. 

vachakam
vachakam
vachakam

ആദ്യം ഇതിന് സല്യൂട്ട് അടിച്ചതാണ്.  പക്ഷേ ഇതിന് പിന്നിൽ ഡീലുകൾ വേറെയുണ്ടെന്ന് സംശയിക്കുന്നു.  ഇവിടെ ഉദ്യോഗസ്ഥർക്ക് നക്കാപിച്ച കൊടുത്താൽ മതി.

ബാക്കിയെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. പിഡബ്ള്യൂഡി മന്ത്രിയുടെ പങ്കില്ലാതെ ഇത് നടക്കുമോ?ദേശീയപാതയിൽ പലയിടത്തും കുളമാണെന്നും അന്‍വര്‍ ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam