ഈസ്റ്റ് ബംഗാളിന് പുതിയ ഹെഡ് കോച്ച്‌; ഇനി ബ്രൂസോണ്‍ കളി പഠിപ്പിക്കും

OCTOBER 9, 2024, 2:42 PM

ഈസ്റ്റ് ബംഗാള്‍ എഫ്സിയുടെ പുതിയ ഹെഡ് കോച്ചായി ഓസ്‌കാർ ബ്രൂസോണ്‍ നിയമിതനായി. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ പരിശീലനത്തിന്റെ കീഴിലാകും ക്ലബ്ബ് മൈതാനത്തേയ്ക്ക് ഇറങ്ങുക.

കാർലെസ് ക്വഡ്രാറ്റ് രാജിവെച്ചുപോയ ഒഴിവിലേക്കാണ് ബ്രൂസന്റെ വരവ്.ഒൻപത് വർഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരികെ എത്തുന്നത്. മുൻപ് മുംബൈ സിറ്റിയുടെ അസിസ്റ്റൻ്റ് മാനേജരായിരുന്നു അദ്ദേഹം.

 2024 ജൂലൈ വരെ ബംഗ്ലാദേശിൻ്റെ ടോപ്-ഫ്ലൈറ്റ് ടീമായ ബശുന്ധര കിംഗ്സിന്റെ പരിശീലകനായും അദ്ദേഹം ജോലി ചെയ്തു. അദ്ദേഹത്തിന്റെ പരിശീലന മികവില്‍ ക്ലബ്ബ് അഞ്ച് ബംഗ്ലാദേശ് പ്രീമിയർ ലീഗ് കിരീടങ്ങളും മൂന്ന് ഇൻഡിപെൻഡൻസ് കപ്പുകളും മൂന്ന് ഫെഡറേഷൻ കപ്പുകളും നേടിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam