ഐപിഎല്‍ മെഗാതാരലേലത്തിന് റിയാദോ ജിദ്ദയോ വേദിയാകും

OCTOBER 9, 2024, 2:49 PM

ഈ വർഷത്തെ ഐപിഎൽ മെഗാ താരലേലത്തിന് സൗദി അറേബ്യ വേദിയായേക്കും. നവംബർ അവസാനം താരലേലം നടക്കും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരാനിരിക്കുന്ന ഐപിഎൽ മെഗാ താരലേലത്തിനായി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്. 

ലേലത്തിൽ ഓരോ ടീമിനും ആറ് കളിക്കാരെ നിലനിർത്താമെന്ന് ബിസിസിഐ വ്യക്തമാക്കി. എല്ലാ ഫ്രാഞ്ചൈസികളും ആരെ ഒഴിവാക്കണം, ആരെ മാറ്റിനിർത്തണം എന്നതിൻ്റെ ലിസ്റ്റുകൾ തയ്യാറാക്കുന്ന തിരക്കിലാണ്. ഇതോടൊപ്പം ഏത് നഗരമാണ് മെഗാ ലേലത്തിന് വേദിയാകുകയെന്നറിയാനുള്ള ആകാംക്ഷയും ഏറുകയാണ്.

ദുബായും ലണ്ടനുമാണ് ബിസിസിഐ ആദ്യം പരിഗണിച്ചത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മെഗാ താരലേലത്തിന് സൗദി അറേബ്യ വേദിയായേക്കും. റിയാദ്, ജിദ്ദ എന്നീ നഗരങ്ങളാണ് ലേലത്തിനായി ബിസിസിഐ പരിഗണിക്കുന്നത്. ക്രിക്കറ്റിന് അധികം വേരോട്ടമില്ലെങ്കിലും ഐപിഎല്ലുമായി സഹകരിക്കാൻ സൗദി അറേബ്യ താൽപര്യം പ്രകടിപ്പിച്ചു. ഓരോ ടീമും നിലനിർത്തിയ താരങ്ങളുടെ പട്ടിക ഈ മാസം 31നകം ബിസിസിഐക്ക് സമർപ്പിക്കണം.

vachakam
vachakam
vachakam

ടീമുകള്‍ നിലനിര്‍ത്തുന്ന ഒന്നാമത്തെ താരത്തിന് 18 കോടിയും രണ്ടാമത്തെ താരത്തിന് 14 കോടിയും മൂന്നാമത്തെ താരത്തിന് 11 കോടിയും ആയിരിക്കും പ്രതിഫലം. നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 15 കോടിയും പ്രതിഫലമായി നല്‍കണം. അഞ്ച് വര്‍ഷമായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാത്ത ഇന്ത്യന്‍ താരങ്ങളെ അണ്‍ക്യാപ്ഡ് പ്ലെയറായി പരിഗണിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. 

ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എം എസ് ധോണിയെയും സന്ദീപ് ശര്‍മ്മയെ രാജസ്ഥാന്‍ റോയല്‍സിനും കുറഞ്ഞ പ്രതിലത്തിന് നിലനിര്‍ത്താന്‍ കഴിയും. നിലനിര്‍ത്തുന്ന താരങ്ങള്‍ക്ക് ഉള്‍പ്പടെ ഓരോ ടീമിനും ലേലത്തില്‍ പരമാവധി 120 കോടി രൂപയാണ് ചെലഴിവാക്കാനാവുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam