കോള്‍ പാമര്‍ മികച്ച ഇംഗ്ലീഷ് പുരുഷ ഫുട്ബാള്‍ താരം

OCTOBER 9, 2024, 2:32 PM

മികച്ച ഇംഗ്ലീഷ് പുരുഷ താരമായി കോള്‍ പാമർ. സൂപ്പർ താരങ്ങളായ ജൂഡ് ബെല്ലിങ്ഹാം, ബുകായോ സാക എന്നിവരെ പിന്തള്ളിയാണ് പാമർ 2023-24 വർഷത്തെ മികച്ച ഇംഗ്ലണ്ട് ഫുട്ബാള്‍ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ നവംബറില്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച പാമർ ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഈ സീസണിലും ചെല്‍സിക്കായി മികച്ച ഫോമിലാണ് കളിക്കുന്നത്. സീസണില്‍ ചെല്‍സിക്കായി ഏഴു മത്സരങ്ങളില്‍ ഇതുവരെ ആറു ഗോളുകളാണ് താരം നേടിയത്.

ദേശീയ ടീമിനായി ഇതുവരെ ഒമ്ബത് മത്സരങ്ങള്‍ പാമർ കളിച്ചിട്ടുണ്ട്. പ്രഫഷനല്‍ ഫുട്ബാള്‍ അസോസിയേഷന്‍റെ യുവതാരത്തിനുള്ള 2023-24 വർഷത്തെ പുരസ്കാരവും പാമറിനായിരുന്നു. 

vachakam
vachakam
vachakam

കഴിഞ്ഞ സമ്മറില്‍ മാഞ്ചസ്റ്റർ സിറ്റിയില്‍നിന്നാണ് പാമർ ചെല്‍സിയിലെത്തുന്നത്. നിലവില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം നേഷൻസ് ലീഗിനുള്ള തയാറെടുപ്പിലാണ് താരം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam