കോഹ്ലിയും രോഹിത്തും അല്ല, ഇവരാണ് പുലിക്കുട്ടികൾ;  ലാറയുടെ പ്രവചനം 

OCTOBER 9, 2024, 2:39 PM

മുംബൈ: ഐപിഎൽ 2025 സീസൺ അടിമുടി മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. മെഗാ സ്റ്റാർ ലേലത്തിനായി എല്ലാവരും ഉറ്റുനോക്കുകയാണ്. ഒരു ടീമിന് പരമാവധി ആറ് കളിക്കാരെ നിലനിർത്താം.

ഓരോ ടീമും നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയായിരിക്കും എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നിലനിർത്തിയ താരങ്ങളുടെ പട്ടിക ഈ മാസം അവസാനത്തോടെ ഐപിഎൽ ഗവേണിങ് കൗൺസിലിന് കൈമാറണം. 

പല പ്രമുഖ താരങ്ങളെയും ടീമുകൾ കൈവിടുമെന്നാണ് പുറത്തുവരുന്ന വിവരം. വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ ഐ.പി.എല്ലിലെ തന്‍റെ ഇഷ്ട സൂപ്പർ ബാറ്റർമാരായി ഇന്ത്യൻ യുവതാരങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരൊന്നും താരത്തിന്‍റെ പട്ടികയിലില്ല. വെടിക്കെട്ട് ബാറ്റിങ്ങുമായി ആരാധകരുടെ മനസ്സില്‍ ഇടംനേടിയ യശസ്വി ജയ്സ്വാള്‍, അഭിഷേക് ശർമ എന്നിവരാണ് ലാറയുടെ ഐ.പി.എല്‍ സൂപ്പർ ബാറ്റർമാർ.

'ജയ്സ്വാളും അഭിഷേക് ശർമയും. ഒന്നാമതായി ഇരുവരും ഇടങ്കൈ ബാറ്റർമാണ്. െചറുപ്പക്കാരും. വളരെ ആക്രമണോത്സുകവും മനോഹരവുമായാണ് ബാറ്റ് ചെയ്യുന്നത്' -അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ലാറ പറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ടീമിലും ഒഴിവാക്കാനാകാത്ത താരമായി മാറി ജയ്സ്വാള്‍. ഈ വർഷം എട്ടു മത്സരങ്ങളില്‍ 929 റണ്‍സാണ് താരം ഇതുവരെ നേടിയത്. ശരാശരി 66.35 ആണ്. രണ്ടു സെഞ്ച്വറികളും ആറു അർധ സെഞ്ച്വറികളുമായി ഇന്ത്യയുടെ ടോപ് സ്കോററാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam