കുക്കിനെ പിന്തള്ളി, ചരിത്രം കുറിച്ച് ജോ റൂട്ട്

OCTOBER 9, 2024, 2:53 PM

പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ ചരിത്രം സൃഷ്ടിച്ച്‌ ഇംഗ്ലണ്ട് താരം ജോ റൂട്ട്.. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ (ഡബ്ല്യുടിസി) 5000 റണ്‍സ് നേടുന്ന ആദ്യ   ഇംഗ്ലണ്ട്താരമായിരിക്കുകയാണ് റൂട്ട്.

മുന്‍ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന്റെ റെക്കോര്‍ഡാണ് 33കാരനായ റൂട്ട് മറികടന്നത്. തന്റെ 12 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍, കുക്ക് ഇംഗ്ലണ്ടിനായി 161 ടെസ്റ്റുകളില്‍ നിന്ന് 12,472 റണ്‍സാണ് നേടിയിരുന്നത്. 

നിലവില്‍ പാകിസ്ഥാനെതിരെ മുള്‍ട്ടാനില്‍ ഇംഗ്ലണ്ടിനായി തന്റെ 147-ാം ടെസ്റ്റ് കളിക്കുമ്പോഴാണ് റൂട്ട് റെക്കോര്‍ഡിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ റൂട്ട് അഞ്ചാം സ്ഥാനത്തേക്കും മുന്നേറി.

vachakam
vachakam
vachakam

200 മത്സരങ്ങളില്‍ നിന്ന് 15,921 റണ്‍സുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ, 13378), ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക, 13289), രാഹുല്‍ ദ്രാവിഡ് (ഇന്ത്യ, 13288) എന്നിവരാണ് റൂട്ടിന് മുന്നിലുള്ളത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - 15,921

vachakam
vachakam
vachakam

റിക്കി പോണ്ടിംഗ് - 13,378

ജാക്വസ് കാലിസ് - 13, 289

രാഹുല്‍ ദ്രാവിഡ് - 13,288

vachakam
vachakam
vachakam

ജോ റൂട്ട് - 12,473

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam