ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; കെഎസ്‌ഇബി ജീവനക്കാരുടെ അനാസ്ഥയിൽ നടപടിയാവശ്യപ്പെട്ട് കുടുംബം

OCTOBER 9, 2024, 2:03 PM

കോഴിക്കോട്: കടവരാന്തയുടെ ഇരുമ്പുതൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ കെഎസ്‌ഇബി ജീവനക്കാർക്ക് അനാസ്ഥയുണ്ടായെന്ന് റിപ്പോർട്ട്. റിപ്പോർട്ടിന് പിന്നാലെ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ കുടുംബം രംഗത്ത്.

കഴിഞ്ഞ മേയിലായിരുന്നു ഇതിന് ആസ്പദമായ സംഭവം ഉണ്ടായത്. കേടായ സ്കൂട്ടർ മഴയത്ത് കടവരാന്തയിലേക്ക് കയറ്റി നിറുത്തുന്നതിനിടെ ഇരുമ്പു തൂണില്‍ നിന്ന് ഷോക്കേറ്റ് പൂവാട്ടുപറമ്പ് ആനക്കുഴിക്കര പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (18) ആണ് മരിച്ചത്. കോഴിക്കോട് കുറ്റിക്കാട്ടൂർ മുണ്ടുപാലം എ.ഡബ്ല്യു.എച്ച്‌ റോഡ് ജംഗ്ഷന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.

അബദ്ധത്തില്‍ തൂണില്‍ പിടിക്കുകയായിരുന്നു. ആസമയം അവിടെയെത്തിയ സഹോദരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും ഷോക്കേറ്റു. ഇതിനു മുമ്പ് മറ്റൊരാള്‍ക്കും ഇവിടെനിന്ന് ഷോക്കേറ്റിരുന്നു. തൂണില്‍ ഷോക്കുണ്ടെന്ന് കെഎസ്‌ഇബിയില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് കടയുടമ പി മുഹമ്മദ് ആരോപിച്ചിരുന്നു. 

vachakam
vachakam
vachakam

അതേസമയം ഓവർസിയർ ഉള്‍പ്പെടെ മൂന്ന് കെഎസ്‌ഇബി ജീവനക്കാരുടെ ജാഗ്രതക്കുറവ് അപകടത്തിന് കാരണമായെന്നാണ് ഇലക്‌ട്രിക്കല്‍ ഇൻസ്‌പക്‌ടറേറ്റിന്റെ കണ്ടെത്തല്‍. സർവീസ് വയറില്‍ നിന്നുള്ള വൈദ്യുതിചോർച്ചയാണ് ഷോക്കേല്‍ക്കാൻ ഇടയാക്കിയതെന്നും കടയിലേയ്ക്കുള്ള സർവീസ് വയറിന് സുരക്ഷാപ്രശ്‌നം ഉണ്ടായിരുന്നുവെന്നും റിപ്പോ‌ർട്ടിലുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam