ഓം പ്രകാശിന്റെ മുറിയിൽ ലഹരി സാന്നിധ്യം : താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

OCTOBER 9, 2024, 11:47 AM

കൊച്ചി:   ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിൻറെ ഭാഗമായി താരങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ.

അവിടെ വന്നവരെക്കുറിച്ചും അവർ ചെയ്ത കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിൻറെ ഭാഗമായി സിനിമ താരങ്ങളെയും ചോദ്യം ചെയ്യും.

സംഭവത്തിൽ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ലഹരിയുടെ രാസ പരിശോധന ഫലം ഉടൻ ലഭിക്കും. ഓം പ്രകാശിൻറെ റൂമിൽ എത്തിയ ആളുകളെ ചോദ്യം ചെയ്ത് വരുകയാണ്.

vachakam
vachakam
vachakam

നടൻ ശ്രീനാഥ്‌ ബാസിക്കും പ്രയാഗ മാർട്ടിനും ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെങ്കിലും ഉറപ്പായും വിളിപ്പിക്കുമെന്നും കമ്മീഷണർ പറഞ്ഞു.  

 ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിലെ റൂമിൽ നിന്നും ലഹരി സാന്നിധ്യം കണ്ടെത്തിയെന്നും പുട്ടവിമലാദിത്യ പറഞ്ഞു. ഇതുവരെ കേസിൽ ഓം പ്രകാശ് ഉൾപ്പെടെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam