ഷാനവാസ് വധക്കേസില്‍ പ്രതിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

OCTOBER 9, 2024, 1:26 PM

കുമ്പള: മധൂര്‍ പട്ലയിലെ ഷൈന്‍ എന്ന ഷാനവാസിനെ (24) കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയായ ഓടോറിക്ഷ ഡ്രൈവറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള കൊടിയമ്മയിലെ മുനവ്വറുല്‍ ഖാസിം (28) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30 മണിയോടെയാണ് യുവാവിനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

കണ്ടെത്തി ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 2019 ഒക്ടോബർ 18 നാണ് കാസർകോട് ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ പൊട്ടകിണറ്റില്‍ ഷാനവാസിൻ്റെ മൃതദേഹം കണ്ടെത്തിയത്. 

ഷാനവാസിന്റെ സുഹൃത്തുക്കളായ മുനവ്വറുല്‍ ഖാസിം അടക്കം നാല് പേരായിരുന്നു കേസിലെ പ്രതികള്‍. ലഹരി മരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam