ഐ.ഒ.സി ഗാന്ധിജയന്തി ആഘോഷം ഷിക്കാഗോയിൽ നടന്നു

OCTOBER 9, 2024, 10:49 AM

ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം നടത്തപ്പെട്ടു. പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ ചാണ്ടി ഉമ്മൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാജി കറ്റാനവും മുഖ്യാതിഥികളായിരുന്നു. കൂടാതെ ഐ.ഒ.സി.യു.എസ്. കേരളാഘടകം ചെയർമാന തോമസ് മാത്യു, പ്രസിഡന്റ് സതീശൻ നായർ എന്നിവരും സന്നിഹിതരായിരുന്നു.

അഹിംസയുടെ പാതയിലൂടെ ആർക്കും തകർക്കുവാനാകാത്ത സ്വാതന്ത്ര്യമാണ് ഗാന്ധിജി ഇന്ത്യക്കു നേടിത്തന്നതെന്ന് ചാണ്ടിഉമ്മൻ എം.എൽ.എ പറഞ്ഞു. ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനായി ജീവിച്ചിട്ടു കാര്യമില്ല. മനുഷ്യത്വം ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് യഥാർത്ഥ മനുഷ്യസ്‌നേഹിയാകുവാൻ സാധിക്കുകയുള്ളൂവെന്ന് ഗാന്ധിജിയുടെ വാക്കുകൾ ഏവരും നമ്മുടെ ജീവിതശൈലിയിൽ ഉൾക്കൊള്ളുമെന്ന് കറ്റാനം ഷാജി പറഞ്ഞു.
ഗാന്ധിജിയുടെ അടിസ്ഥാന പ്രമാണം ദൈവമാണ് സത്യം, സത്യമാണ് ദൈവം എന്ന ആശയമായിരുന്നുവെന്ന് ഷിക്കാഗോ സെന്റ്‌മേരീസ് ക്‌നാനായ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജിബിൻ കുഴിവേലിൽ പറഞ്ഞു.


vachakam
vachakam
vachakam

തോമസ് മാത്യു ഏവരേയും സ്വാഗതം ചെയ്യുകയും ഗാന്ധിജിയുടെ സന്ദേശങ്ങൾ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ ഏവരും ശ്രമിക്കണമെന്നും പറഞ്ഞു. ലോകമ്പാടും ആദരിക്കപ്പെടുന്ന ഒരുവ്യക്തിത്വമണ് ഗാന്ധിജി. അദ്ദേഹത്തിന്റെ മഹത്വം ലോകജനതയുള്ളടത്തോളം കാലം നിലനിൽക്കുമെന്നും സന്തോഷ് നായർ തന്റെ ഉദ്ധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതാവും അഹിംസയുടേയും തത്വശാസ്ത്രത്തിന്റെയും തുടക്കക്കാരനുമായ ഗാന്ധിജിയുടെ ജൻദിനമായ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു ഈ അവസരത്തിൽ നാം ഏവരും ആ മഹാത്മാവിനെ വന്ദിക്കുവാൻ മറക്കരുതെന്ന് സതീശൻ നായർ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഏവരേയും ഓർമ്മിപ്പിച്ചു.

കൂടാതെ തദവസരത്തിൽ ഫ്രാൻസിസ് കിഴക്കേകുറ്റ്, തെലുങ്കാന ഐ.ഒ.സി ലീഡർ കൃഷ്ണ, പ്രവീൺ തോമസ്, സണ്ണി വള്ളിക്കളം, ബിജു കിഴക്കേകുറ്റ്, ലൂയി ഷിക്കാഗോ, സുനീന ചാക്കോ, ലീല ജോസഫ്, ജിതേഷ് ചുങ്കത്ത്, എബിൻ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. എബി റാന്നി ഏവർക്കും നന്ദി രേഖപ്പെടുത്തി.

vachakam
vachakam
vachakam

സതീശൻ നായർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam