എം.എസ്.ടി നമ്പൂരിക്കു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസിന്റെ പ്രണാമം

OCTOBER 9, 2024, 9:36 AM

ഡാളസ്: ഡാളസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസിന്റെ അഭ്യുദയകാംഷിയും അധ്യാപകനുമായിരുന്ന എം.എസ്.ടി നമ്പൂരിക്കു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസിന്റെ പ്രണാമം.

1932 കോട്ടയം മൂത്തേടത്ത് ഇല്ലത്താണ് ജനിച്ചത്. 1963ൽ, ന്യൂയോർക്കിൽ എത്തിയത് കപ്പൽ മാർഗ്ഗമായിരുന്നു. കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്‌സ് ബിരുദവും പിഎച്ച്.ഡി കരസ്ഥമാക്കിയ എം.എസ്.ടി, അമേരിക്കയിൽ അറിയപ്പെടുന്ന ഒരു അധ്യാപകനായിരുന്നു. യൂണവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ മാത്തമാറ്റിക്‌സ് ആൻഡ് കമ്പ്യൂട്ടർ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആയിരിക്കുമ്പോൾ ആണ് റിട്ടയർ ചെയ്തത്.

നാഷണൽ ബുക്ക്സ്റ്റാൾ പ്രസിദ്ധീകരിച്ച 'പ്രവാസിയുടെ തേങ്ങൽ' എന്ന കവിത സമാഹാരവും ധാരാളം ലേഖനങ്ങളും, എം.എസ്.ടിയുടെ സംഭാവനകളാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് രൂപീകരണത്തിന് മുൻകൈ എടുക്കുകയും, മാധ്യമ രംഗത്ത് അമേരിക്കൻ മലയാളികൾ തനതായ വ്യക്തി മുദ്ര പതിപ്പിക്കണമെന്ന് അദ്ദേഹം എപ്പോഴും എടുത്തു പറയുമായിരുന്നു.

vachakam
vachakam
vachakam

സരസ്വതി നമ്പൂതിരി ഭാര്യയും ഡോ. മായ, ഇന്ദു എന്നിവർ മക്കളുമാണ്. അമേരിക്കൻ പ്രവാസി മലയാളിയുടെ ചരിത്രം എഴുതുമ്പോൾ, എം.എസ്.ടി നമ്പൂരിയുടെ പേര് സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെടും.

ഞങ്ങളെ ധാരാളം സ്‌നേഹിച്ച വന്ദ്യ ഗുരുവിന് പ്രണാമമർപ്പികുന്നതായി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സണ്ണി മാളയേക്കൽ പ്രസിഡന്റ് ഒരു പ്രസ്താവനയിൽ അറിയിച്ചു.

സണ്ണി മാളയേക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam