മില്‍ട്ടണ്‍: ഫ്‌ളോറിഡയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായി മാറുന്നു

OCTOBER 9, 2024, 6:08 AM

ഫ്‌ളോറിഡ: മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരം ശക്തിപ്രാപിച്ച് കാറ്റഗറി 5 കൊടുങ്കാറ്റായി മാറി. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് മെക്സിക്കോ ഉള്‍ക്കടലിന് കുറുകെ ശക്തിയായി വീശിയടിക്കുകയാണെന്ന് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കാറ്റിന്റെ ശക്തി വര്‍ധിച്ച് ഫ്‌ളോറിഡയുടെ തീരപ്രദേശത്തെ ചരിത്രപരമായ വലിയ ചുഴലിക്കാറ്റായി മാറുന്നുവെന്നാണ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

ചരിത്രപരമായ കൊടുങ്കാറ്റില്‍ രക്ഷ നേടാന്‍ ആളുകള്‍ നേരത്തെ തന്നെ തയ്യാറെടുക്കുന്നതിനാല്‍, വന്‍തോതിലുള്ള കുടിയൊഴിപ്പിക്കലുകള്‍ പ്രദേശത്ത് നടക്കുന്നുണ്ട്. ഇത് ഹൈവേകളില്‍ വന്‍ തോതിലുള്ള ട്രാഫിക് പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി. രണ്ടാഴ്ചയ്ക്ക് മുമ്പ് ടാംപാ ബേ ഏരിയയിലും പരിസരത്തും വീശിയടിച്ച ഹെലന്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും അവിടെയുള്ളവര്‍ മുക്തരായിട്ടില്ല.

മില്‍ട്ടണ്‍ കിഴക്കന്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലൂടെ നീങ്ങുമ്പോള്‍ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. പക്ഷേ ബുധനാഴ്ച രാത്രി ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍-മധ്യതീരത്ത് എത്തുമ്പോള്‍ മില്‍ട്ടണ്‍ ഒരു അപകടകരമായ വലിയ ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം വ്യക്തമാക്കുന്നു. സിബിഎസ് ന്യൂസ് കാലാവസ്ഥാ നിരീക്ഷകന്‍ നിക്കി നോളന്‍, ഏറ്റവും പുതിയ പ്രവചന ട്രാക്ക് ചൂണ്ടിക്കാട്ടി പറയുന്നത് മില്‍ട്ടണ്‍ ഫ്‌ളോറിഡയിലെ സരസോട്ടയില്‍ ബുധനാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച വരെ കരകയറുമെന്നാണ്.

ടമ്പാ ബേയിലെ നാഷണല്‍ വെതര്‍ സര്‍വീസ് മില്‍ട്ടനെ ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്തെ ചരിത്രപരമായ കൊടുങ്കാറ്റ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് 100 വര്‍ഷത്തിലേറെയായി ടമ്പാ ബേയെ ബാധിക്കുന്ന ഏറ്റവും മോശം കൊടുങ്കാറ്റായി മാറുമെന്നാണ് പ്രവചനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam