പി.എഫ് പെന്‍ഷന്‍ വര്‍ധിപ്പിക്കും, വിരമിക്കുമ്പോള്‍ ഭാഗികമായി പിന്‍വലിക്കാം; ഇപിഎഫ് പദ്ധതിയില്‍ സമഗ്ര മാറ്റം വരുന്നു

OCTOBER 9, 2024, 5:40 AM

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പെന്‍ഷന്‍ പദ്ധതിയില്‍ സമഗ്രമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുറഞ്ഞ പി.എഫ് പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍, വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് ഭാഗികമായി തുക പിന്‍വലിക്കാന്‍ അനുമതിനല്‍കല്‍ തുടങ്ങിയ മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം കണക്കാക്കുന്നതിന് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ മേല്‍പ്പരിധി 15,000 രൂപയാണ്. ഇത് വര്‍ധിപ്പിക്കാനും ആലോചനയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മിനിമം പി.എഫ് പെന്‍ഷന്‍ ഇപ്പോഴത്തെ 1000 രൂപയില്‍ നിന്ന് ഉയര്‍ത്താനും നീക്കമുണ്ട്.

പി.എഫില്‍ നിന്ന് തുക പിന്‍വലിക്കുന്നത് ലളിതമാക്കാനും തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി. വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് തുക പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കും. വലിയതരത്തിലുള്ള മാറ്റങ്ങളാണ് ഇ.പി.എഫില്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam