നടത്തുന്നത് 'ഒരു നീണ്ട പോരാട്ടം'; ഇവിഎമ്മിനെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് അഖിലേഷ് യാദവ്

MAY 5, 2024, 7:52 PM

മെയിന്‍പുരി: ഇവിഎമ്മിനെതിരായ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇവിഎമ്മിനെതിരെയുള്ള ചെറുത്തു നില്‍പ്പിനെ 'ഒരു നീണ്ട പോരാട്ടം' എന്ന് വിശേഷിപ്പിച്ച അഖിലേഷ് ഇന്ത്യയെക്കാള്‍ സാമ്പത്തികമായും സാമൂഹികമായും ശക്തിയാര്‍ജ്ജിച്ച പല രാജ്യങ്ങളിലും ഇവിഎം നിരോധിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.

''ഇന്ത്യയെക്കാള്‍ സാമ്പത്തികമായും സാമൂഹികമായും ശക്തമായ ഒരു രാജ്യമാണ് ജര്‍മ്മനി, അവിടെ ഇവിഎമ്മുകളുടെ ഉപയോഗം ഭരണഘടനാ വിരുദ്ധമായി കണക്കാക്കപ്പെടുന്നു. നമ്മള്‍ ഇവിഎമ്മുകള്‍ ഉപയോഗിച്ച് അവരെ പരാജയപ്പെടുത്തും എന്നിട്ട് ഇവിഎമ്മുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തും,'' അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും ജപ്പാനും പല യൂറോപ്യന്‍ രാജ്യങ്ങളും ഇവിഎം പരിഗണിക്കുന്നില്ലെന്നും ബാലറ്റുകളെ മാത്രമേ പരിഗണിക്കൂവെന്നും പറഞ്ഞ അദ്ദേഹം മെയിന്‍പൂരിലെ ജനങ്ങള്‍ ഇത്തവണ വലിയ ഭൂരിപക്ഷത്തില്‍ തങ്ങളെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രശംസിച്ച അഖിലേഷ് യാദവ്, ഇന്ത്യന്‍ ഭരണ ഘടനയെ സംരക്ഷിക്കാന്‍ ഒരു കുടുംബം മുഴുവന്‍ രംഗത്തുണ്ടെന്നും അഭിപ്രായപ്പെട്ടു. നേതാക്കള്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നത് സര്‍വ്വസാധാരണമാണെന്നും ഇത്തവണ രാഹുല്‍ ഗാന്ധി വായനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും റെക്കോര്‍ഡ് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam