കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ മടങ്ങിയെത്തുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച സ്ഥാനം ഏറ്റെടുക്കാൻ ഹൈക്കമാൻഡ് സുധാകരന് അനുവാദം നൽകി എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം സുധാകരൻ തിരികെ വരുന്നതുവരെ ആക്ടിംഗ് പ്രസിഡൻ്റായി എം.എം ഹസൻ തന്നെ തുടരുമെന്നായിരുന്നു ഇന്നലെ വരെ നേതൃത്വം അറിയിച്ചിരുന്നത്. പ്രസിഡന്റ് സ്ഥാനമാറ്റം വോട്ടെണ്ണൽ കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകൂ എന്നും എ.ഐ.സി.സി നിർദേശം വന്ന ശേഷം മാത്രം മാറ്റം മതിയെന്നും കെ.സി വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അധ്യക്ഷ സ്ഥാനം തിരികെ നൽകാത്തതിൽ സുധാകരന് അതൃപ്തിയുണ്ടായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റി എംഎം ഹസ്സനെ താത്കാലിക പ്രസിഡന്റായി എ ഐ സി സി നേതൃത്വം ചുമതലപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്