'അയോധ്യ സന്ദർശിച്ചതിന് പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു'; കോൺ​ഗ്രസ് ദേശീയ മാധ്യമ കോ-ഓർഡിനേറ്റർ പാർട്ടി വിട്ടു

MAY 5, 2024, 7:34 PM

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു. അയോധ്യയില്‍ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് രാജി.  

ചത്തീസ്ഗഢിലെ പാര്‍ട്ടി ആസ്ഥാനത്തെ മുറിയിലേക്ക് ബലമായി തള്ളിക്കയറ്റി പൂട്ടിയിട്ടെന്ന് രാധിക ഖേര ആരോപിച്ചു. പാര്‍ട്ടിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ താന്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്നും അവര്‍ അറിയിച്ചു.

തികഞ്ഞ അർപ്പണബോധത്തോടെയും സത്യസന്ധതയോടെയുമാണ് പ്രവർത്തിച്ചത്. അയോധ്യയില്‍ ദര്‍ശനം നടത്തിയതിനാലും ഹിന്ദുവായതിനാലും സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നതിനാലും തനിക്ക് നീതി നിഷേധിക്കപ്പെട്ടു. 

vachakam
vachakam
vachakam

നേരത്തെ, റായ്പൂരിലെ രാജീവ് ഭവനിൽ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടുന്ന രാധിക ഖേരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഛത്തിഗഢ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിങ് ചെയർപേഴ്‌സൺ സുശീൽ ആനന്ദ് ശുക്ലയുമായി രാധികയ്ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

അതിനിടെ, മധ്യപ്രദേശിലെ ബിനയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. നിര്‍മല സാപ്രെ ബി.ജെ.പിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ സാന്നിധ്യത്തില്‍ സാഗര്‍ ജില്ലയിലെ രാഹത്ഗഡിലെ ബി.ജെ.പി. റാലിയില്‍വെച്ചായിരുന്നു അംഗത്വമെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam