ഫലപ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

APRIL 26, 2024, 2:45 PM

ആലപ്പുഴ:  കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ തെരഞ്ഞെടുപ്പ് ഫലപ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ.

ശരിയായി പ്രവചിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല. തെറ്റിയപ്പോൾ ബ്ലേഡ് അയച്ചു തന്നു. അതുകൊണ്ട് പ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ആലപ്പുഴയിൽ സാധ്യത ആർക്കെന്ന് പറയാനാകില്ല. മൂന്നുപേരും മികച്ച രീതിയിൽ പ്രവർത്തിച്ചു.

vachakam
vachakam
vachakam

എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് ലഭിക്കും. ചേർത്തലയിൽ ബിജെപി വോട്ട് കൂടും. ഫലം വോട്ട് എണ്ണുമ്പോഴേ പറയാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളി വിജയിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുന്ന ആരെങ്കിലും തോൽക്കുമെന്ന് പറയുമോ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam