മസാല ബോണ്ട്: തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

MAY 7, 2024, 7:19 AM

കൊച്ചി: മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവും ഇഡി സമന്‍സിനെതിരായ ഐസക്കിന്റെ ഹര്‍ജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്.

മസാല ബോണ്ടിലെ ചില ഇടപാടുകളെക്കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിള്‍ ബഞ്ച് നിരീക്ഷണം നടത്തിയിരുന്നു. അങ്ങനെയിരിക്കെ തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അപ്പീല്‍ നല്‍കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam