യാത്രക്കാരുടെ സൗജന്യ ബാഗേജ് വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ

MAY 7, 2024, 7:08 AM

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്ത ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എയര്‍ലൈനാണ് എയര്‍ ഇന്ത്യ. ഇപ്പോള്‍ എയര്‍ലൈനിന്റെ മൊത്തത്തിലുള്ള ബുക്കിംഗിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഞെട്ടിക്കുന്ന ലഗേജ് പരിധി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും മികച്ച ശ്രമങ്ങള്‍ക്കിടയിലും എയര്‍ ഇന്ത്യ ഇപ്പോഴും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യോമയാന കമ്പനിയാണ്. അതിനാല്‍ ലഗേജ് അലവന്‍സില്‍ ഒരു മാറ്റം വരുത്താന്‍ സംഘടന തീരുമാനിച്ചുവെന്നതില്‍ തെറ്റ് പറയാനാവില്ല.

കംഫര്‍ട്ട്, കംഫര്‍ട്ട് പ്ലസ്, ഫ്‌ളെക്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുള്ള ഒരു യാത്രാ നിരക്ക് അവതരിപ്പിച്ചുകൊണ്ടാണ് എയര്‍ലൈന്‍ മാറ്റത്തിന് ഒരുങ്ങുന്നത്. ഓരോ വിഭാഗവും വിവിധ വില പോയിന്റുകളില്‍ അതുല്യമായ സൗകര്യങ്ങള്‍ നല്‍കുന്നു.

എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്ത ശേഷം വിവിധ വിഭാഗത്തിലുള്ള യാത്രക്കാര്‍ക്ക് ഒരേ സൗകര്യമെന്ന സമീപനം ശരിയല്ലെന്ന നിലപാടില്‍ ഓഗസ്റ്റിലാണ് മെനു അടിസ്ഥാനമാക്കിയുള്ള നിരക്ക് നിര്‍ണയ മാതൃക നടപ്പാക്കിയത്. മെയ് 2 മുതല്‍, കംഫര്‍ട്ട്, കംഫര്‍ട്ട് പ്ലസ് വിഭാഗങ്ങള്‍ക്കുള്ള കോംപ്ലിമെന്ററി ക്യാബിന്‍ ബാഗേജ് 20 കിലോ, 25 കിലോ അലവന്‍സുകളില്‍ നിന്ന് 15 കിലോ ആയി കുറച്ചു. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് അധിക ഫീസില്ലാതെ 25 കിലോ വരെ കൊണ്ടുവരാമായിരുന്നു.

ഈ നീക്കത്തിലൂടെ, കാറ്റഗറി അടിസ്ഥാനത്തിലുള്ള ബാഗേജ് അലവന്‍സ് ഘടന പിന്തുടരുന്ന വിസ്താര പോലുള്ള മറ്റ് നിരവധി എയര്‍ലൈനുകളില്‍ കൂട്ടത്തില്‍ എയര്‍ ഇന്ത്യയും ചേര്‍ന്നു. ഇത് എയര്‍ ഇന്ത്യ ടിക്കറ്റുകളുടെ മൊത്തത്തിലുള്ള ബുക്കിംഗിനെ പ്രതികൂലമായി ബാധിക്കുമോ എന്നത് കാത്തിരുന്ന് കാണണം.

അതേസമയം 2024 മെയ് 16 മുതല്‍ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യയും അറിയിച്ചു. നിലവില്‍ മിഡില്‍ ഈസ്റ്റിലെ ചില പ്രശ്നങ്ങള്‍ കാരണം ടെല്‍ അവീവ് റൂട്ടില്‍ എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നില്ല. ന്യൂഡല്‍ഹിയില്‍ നിന്ന് സൂറിച്ചിലേക്ക് നേരിട്ട് വിമാനം തുടങ്ങാനുള്ള പദ്ധതിയും എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആദ്യ വിമാനം 2024 ജൂണ്‍ 16 ന് പറക്കും. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഈ സേവനം ലഭ്യമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam