'തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാല്‍ അത്ഭുതപ്പെടാനില്ല'; ബിജെപിയും സിപിഐഎമ്മും ഒറ്റ ടീമെന്ന് സാബു എം. ജേക്കബ്

APRIL 26, 2024, 2:42 PM

കൊച്ചി: തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് ട്വന്റി ട്വന്റി പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണത്. സിപിഐയെ സിപിഐഎം ബലിയാട് ആക്കുകയാണെന്നും സാബു എം ജേക്കബ്.

എറണാകുളത്തും ചാലക്കുടിയിലും കോണ്‍ഗ്രസും സിപിഐഎമ്മും ട്വന്റി-ട്വന്റിയെ പ്രധാന എതിരാളിയായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഐഎമ്മും രണ്ട് ടീം അല്ല ഒറ്റ ടീം ആണെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയിലും എറണാകുളത്തുമായി രണ്ട് സ്ഥാനാര്‍ത്ഥികളെയാണ് ട്വന്റി20 മത്സരിപ്പിക്കുന്നത്. ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാര്‍ത്ഥികള്‍.

ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ കൊച്ചി നഗരത്തെ മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളോട് കിടപിടിക്കുന്ന മെട്രോ നഗരമാക്കി മാറ്റുമെന്ന് നേരത്തെ സാബു എം ജേക്കബ് പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam