ബൂത്തിലെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ് പൊലീസ്

APRIL 26, 2024, 3:08 PM

കൊല്ലം: ബൂത്തില്‍ എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് ഏറെനേരം ബിജെപി സ്ഥാനാര്‍ത്ഥിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ തര്‍ക്കത്തിനിടയായി. അഞ്ചല്‍ നെട്ടയം 124,125 ബൂത്ത് സന്ദര്‍ശിച്ചതിന് ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാര്‍ ബൂത്തിന് വെളിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് ഏറെനേരം പൊലീസുമായി തര്‍ക്കമുണ്ടായത്.

താന്‍ നിയമം പാലിക്കാന്‍ തയ്യാറാണെന്നും തന്നോട് വേറെ ഒരു നീതിയും മറ്റൊരു എല്‍ഡിഎഫ് നേതാവിനോട് അനൂകൂല നീതിയും പൊലീസ് ഉദ്യോഗസ്ഥന്‍ കാട്ടിയെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് ജി. കൃഷ്ണകുമാര്‍ പറഞ്ഞു. സാധാരണ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് കേന്ദ്രത്തില്‍ ആര് ഭരിക്കുമെന്ന് ഉറപ്പിക്കാനാകുക. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മുന്‍കൂറായി വ്യക്തമായി തന്നെ ജനങ്ങള്‍ക്ക് ആരാണ് ഇനി കേന്ദ്രത്തില്‍ വരാന്‍ പോകുന്നതെന്ന് അറിയാം.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാരുണ്ടാകുമ്പോള്‍ എന്തുകൊണ്ട് ആ ഭരണത്തിന്റെ ഭാഗമാകുന്ന എംപിയെ തിരഞ്ഞെടുത്തുകൂടാ എന്ന് ജനങ്ങള്‍ ചിന്തിക്കും. അതുകൊണ്ട് കേരളത്തില്‍ അവിശ്വസനീയമായ റിസള്‍ട്ടുകള്‍ ഉണ്ടാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam