ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന് രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം

MAY 6, 2024, 6:42 PM

മുംബൈ: ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന് ബോംബെ ഹൈക്കോടതി രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് ഗോയലിനെ അറസ്റ്റ് ചെയ്തിരുന്നത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

ജസ്റ്റിസ് എന്‍ ജെ ജമാദാറിന്റെ സിംഗിള്‍ ബെഞ്ച് ഗോയലിനോട് ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്നും വിചാരണ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മുംബൈ വിടരുതെന്നും ഉത്തരവിട്ടു. ഗോയലിനോട് പാസ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

താനും ഭാര്യ അനിതാ ഗോയലും ക്യാന്‍സറുമായി മല്ലിടുന്നതിനാല്‍ വൈദ്യശാസ്ത്രപരവും മാനുഷികവുമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നാണ് 75 കാരനായ നരേഷ് ഗോയല്‍ ജാമ്യാപേക്ഷയില്‍ അഭ്യര്‍ത്ഥിച്ചിരുന്നത്.

vachakam
vachakam
vachakam

ജെറ്റ് എയര്‍വേയ്സിന് കാനറ ബാങ്ക് നല്‍കിയ 538.62 കോടി രൂപയുടെ വായ്പ വകമാറ്റിയെനന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണത്തില്‍ 2023 സെപ്റ്റംബറിലാണ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നത്. കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ 2023 നവംബറില്‍ അദ്ദേഹത്തിന്റെ ഭാര്യയും അറസ്റ്റിലായി. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് അന്നുതന്നെ പ്രത്യേക കോടതി അവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

ഫെബ്രുവരിയില്‍ നരേഷ് ഗോയലിന് പ്രത്യേക കോടതി ജാമ്യം നിഷേധിച്ചിരുന്നുവെങ്കിലും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന്, കേസിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ജാമ്യവും മെഡിക്കല്‍ കാരണങ്ങളാല്‍ ഇടക്കാല ജാമ്യവും ആവശ്യപ്പെട്ട് ഗോയല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam