അക്ഷയ തൃതീയ ദിനത്തില്‍ കുതിച്ചുയർന്ന് സ്വര്‍ണവില; ഇന്ന് സ്വർണത്തിന് വില കൂടിയത് 2 തവണ 

MAY 10, 2024, 11:49 AM

അക്ഷയ തൃതീയ ദിനത്തില്‍ കുതിച്ചുയർന്ന് സ്വര്‍ണവില. രണ്ട് തവണയാണ് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. വ്യാപാരം ആരംഭിച്ചപ്പോള്‍ ഗ്രാമിന് 45 രൂപ കൂടി 6,660 രൂപയായിരുന്നു. പിന്നീട് ഗ്രാമിന് 85 രൂപ ഇപ്പോൾ 6700 രൂപയിലെത്തി. ഇന്ന് 53,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അക്ഷയ തൃതീയ നാളില്‍ സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ഏഴരയോടെ തന്നെ ഇന്ന് ജ്വല്ലറികള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

എന്നാൽ വില കുത്തനെ ഉയര്‍ന്നതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം ഇന്ന് കുറവാണ്. സ്വര്‍ണവില റെക്കോര്‍ഡിട്ടത് വ്യാപാരികള്‍ക്കും വലിയ തിരിച്ചടിയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam