ഒട്ടാവ: ഇന്ത്യൻ ഐ.ടി കമ്പനിയായ ഇൻഫോസിസിന് കാനഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന് റിപ്പോർട്ട്. ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് പുറത്തു വരുന്ന വിവരം.
കാനഡയിൽ 2020 ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1.34 ലക്ഷം കാനേഡിയൻ ഡോളർ പിഴ ചുമത്തിയിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
കാനേഡിയൻ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ഇൻഫോസിസിന് കഴിഞ്ഞയാഴ്ച തന്നെ പിഴ സംബന്ധിച്ച ഉത്തരവ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതുപ്രകാരം ആകെ 1,34,822.38 കനേഡിയൻ ഡോളറിന്റെ പിഴയാണ് ബംഗളുരു ആസ്ഥാനമായ ഇൻഫോസിസിന് മേൽ ചുമത്തിയിരിക്കുന്നത്.
അതേസമയം ഈ പിഴ കമ്പനിയുടെ ഏതെങ്കിലും പ്രവർത്തനത്തെയോ ധനകാര്യ സ്ഥിതിയെയോ ബാധിക്കില്ലെന്ന് ഇൻഫോസിസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്