മുംബൈ: ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ലിമിറ്റഡ് മാര്‍ച്ച് 31 ന് അവസാനിച്ച 2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച മുന്നേറ്റം. 175 കോടി രൂപയുടെ അറ്റാദായമാണ് നാലാം പാദത്തില്‍ കമ്പനി നേടിയിരിക്കുന്നത്. വര്‍ഷം ഇതേ കാലയളവില്‍ 189 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്.
സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സൊമാറ്റോയുടെ പ്രവര്‍ത്തന വരുമാനം 3,562 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവില്‍ 2,056 കോടി രൂപ മാത്രമായിരുന്നു പ്രവര്‍ത്തന വരുമാനം.
എല്ലാ ഗ്രോസറി, ഫുഡ് ഓര്‍ഡറുകള്‍ക്കും കമ്പനി പ്ലാറ്റ്ഫോം ഫീസ് ഈടാക്കാന്‍ തുടങ്ങിയതിനാല്‍ അതിന്റെ കോണ്‍ട്രിബ്യൂഷന്‍ മാര്‍ജിന്‍ ഒരു വര്‍ഷം മുമ്പത്തെ 5.8 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി വര്‍ദ്ധിച്ചു.
ക്വിക്ക് കൊമേഴ്‌സ് ബിസിനസായ ബ്ലിങ്കിറ്റ് മികച്ച നേട്ടം കമ്പനിക്ക് നല്‍കിത്തുടങ്ങിയതാണ് സൊമാറ്റോയുടെ വളര്‍ച്ചക്ക് നിര്‍ണായകമായിരിക്കുന്നത്. നാലാം പാദത്തില്‍ സൊമാറ്റോയുടെ മൊത്ത ഓര്‍ഡര്‍ മൂല്യം 28 ശതമാനം വളര്‍ന്നപ്പോള്‍ ബ്ലിങ്കിറ്റിന്റെ മൊത്ത ഓര്‍ഡര്‍ മൂല്യം 97 ശതമാനത്തിന്റെ മികച്ച നേട്ടമുണ്ടാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്