ഏപ്രില്‍ മാസത്തില്‍ ജിഎസ്ടി കളക്ഷന്‍ 2 ലക്ഷം കോടി രൂപ കടന്നു

MAY 1, 2024, 2:22 PM

ന്യൂഡെല്‍ഹി: ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) കളക്ഷന്‍ 2.10 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ജിഎസ്ടി ശേഖരണത്തില്‍ 12.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ആഭ്യന്തര ഇടപാടുകളില്‍ 13.4 ശതമാനം വര്‍ധനയുണ്ടായതും ഇറക്കുമതിയില്‍ 8.3 ശതമാനം വര്‍ധനവുണ്ടായതും വളര്‍ച്ചയ്ക്ക് കാരണമായെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

റീഫണ്ടുകള്‍ക്ക് ശേഷം, 2024 ഏപ്രിലിലെ അറ്റ ജിഎസ്ടി വരുമാനം 1.92 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17.1 ശതമാനം വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്.

vachakam
vachakam
vachakam

കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) 43,846 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി (എസ്ജിഎസ്ടി) വരുമാനം 53,538 കോടി രൂപയുമാണ്. സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) ശേഖരണം മൊത്തം 99,623 കോടി രൂപയാണ്. ഇറക്കുമതിയില്‍ നിന്ന് 37,826 കോടി രൂപ സമാഹരിച്ചു. സെസ് പിരിവ് 13,260 കോടി രൂപയിലെത്തി.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ജിഎസ്ടി കളക്ഷന്‍ 20.18 ലക്ഷം കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 11.7 ശതമാനം വര്‍ധനയോടെയാണ് നികുതി പിരിവ് 20 ലക്ഷം കോടി കവിഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam