പേയ്ടിഎം പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഭവേഷ് ഗുപ്ത രാജിവച്ചു

MAY 5, 2024, 8:28 AM

മുംബൈ∙ പേയ്ടിഎം പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഭവേഷ് ഗുപ്ത രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി.

പേയ്ടിഎം മണിയുടെ തലവനായിരുന്ന വരുണ്‍ ശ്രീധര്‍ പേയ്ടിഎം സര്‍വീസിന്റെ സിഇഒ ആയി ചുമതല ഏല്‍ക്കും. പേയ്ടിഎം മണിയുടെ തലപ്പത്തേക്ക് രാകേഷ് ശര്‍മ എത്തും.

പേയ്ടിഎം തലപ്പത്തുനിന്ന് നിരവധി പേര്‍ പേര്‍ വിട്ടൊഴിയുന്നതിനിടെയാണ് ഭവേഷ് ഗുപ്തയുടെയും രാജി. പേയ്ടിഎം ബാങ്കിന്റെ എംഡിയും സിഇഒയുമായ സുരീന്ദര്‍ ചൗള മാര്‍ച്ചില്‍ രാജിവച്ചിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ മാസം പേടിഎം പേമെന്റ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ സുരീന്ദർ ചാവ്‌ല രാജിവെച്ചിരുന്നു. മാർച്ചിൽ ബിസിനസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് പ്രവീൺ ശർമ്മയും കമ്പനി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഭവേഷ് ഗുപ്തയും പടിയിറങ്ങുന്നത്.

നേരത്തെ കമ്പനി സ്ഥാപകനും സിഇഒയുമായിരുന്ന വിജയ് ശേഖർ ശർമ്മ പേടിഎം പേമെന്റ് ബാങ്കിന്റെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ബാങ്കിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കടുത്ത നടപടികൾക്ക് പിന്നാലെയായിരുന്നു രാജി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam