6 വര്‍ഷത്തേക്ക് മത്സരമുണ്ടാകില്ല; കരാറില്‍ ഒപ്പുവച്ച്  ഗോദ്‌റെജ് ഗ്രൂപ്പുകള്‍

MAY 2, 2024, 3:41 PM

റിയൽ എസ്റ്റേറ്റ് മേഖലയിലല്ലാതെ, 6 വര്‍ഷത്തേക്ക് തങ്ങള്‍ക്കിടയില്‍ മത്സരമുണ്ടാകില്ലെന്ന കരാറിലെത്തി ഗോദ്‌റെജ് കുടുംബത്തില്‍ നിന്ന് വിഭജിച്ച ഗ്രൂപ്പുകള്‍. ഗ്രൂപ്പ് സ്ഥാപിച്ച് 127 വർഷങ്ങൾക്ക് ശേഷമാണ് ഗോദ്‌റെജ് പിളർന്നത്.

ആദി ഗോദ്‌റെജും സഹോദരൻ നദീറും ഗോദ്‌റെജ്  ഇൻഡസ്ട്രീസിന് കീഴിലുള്ള അഞ്ച് സ്ഥാപനങ്ങളെ നിയന്ത്രിക്കും. സഹോദരങ്ങളായ ജംശ്യദ് ഗോദ്‌റെജ് , സ്മിതാ ഗോദ്‌റെജ്  കൃഷ്ണ എന്നിവരുടെ ഉടമസ്ഥതയിലാണ് ഗോദ്റെജ് ആന്‍ഡ് ബോയ്‌സും അനുബന്ധ സ്ഥാപനങ്ങളും.  ഇതിൽ മുംബൈയിലെ പ്രധാന സ്വത്തുക്കളും ഉൾപ്പെടുന്നുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Readmore: 127 വർഷങ്ങൾക്ക് ശേഷം ഗോദ്‌റെജ് വിഭജിച്ചു

vachakam
vachakam
vachakam

അതേസമയം, റിയൽ എസ്റ്റേറ്റ്, മാർക്കറ്റിംഗ് ബിസിനസുകളിൽ രണ്ട് ഗ്രൂപ്പുകൾക്കും ഗോദ്‌റെജിൻ്റെ ബ്രാൻഡ് നാമം ഉപയോഗിക്കാം. ഈ ബ്രാൻഡ് നാമം ഉപയോഗിക്കുന്നതിന് രണ്ട് ഗ്രൂപ്പുകളും റോയൽറ്റി നൽകേണ്ടതില്ല.

മത്സരമില്ലാത്ത കാലയളവ് ഏപ്രില്‍ 30 മുതല്‍ പ്രാബല്യത്തില്‍ വന്നു. കരാര്‍ അനുസരിച്ച്, ആറു വര്‍ഷത്തിന് ശേഷം, ഒരു ഗ്രൂപ്പിന് രണ്ടാമത്തെ ഗ്രൂപ്പ് കൈകാര്യം ചെയ്തിരുന്ന ബിസിനസിലേക്ക് ഗോദ്‌റെജിന്റെ ബ്രാന്‍ഡ് നെയിം ഉപയോഗിക്കാതെ പ്രവേശിക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam